പുതിയതായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയവരെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ

പുതിയതായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഫാ. മാരിയോ സിസെരിയെയും അർമിഡ ബറേലിയെയും കുറിച്ച് സംസാരിച്ച് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 30-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വച്ചാണ് പാപ്പാ ഇവരെക്കുറിച്ച് പ്രസ്താവിച്ചത്.

“ഏപ്രിൽ 30-ന് മിലാനിൽ വച്ച് ഫാ. മാരിയോ സിസെരിയെയും അർമിദ ബറേലിയെയും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഫാ. മാരിയോ ഗ്രാമീണനായ ഒരു ഇടവക വൈദികനായിരുന്നു. പ്രാർത്ഥിക്കുന്നതിനും കുമ്പസാരിപ്പിക്കുന്നതിനും രോഗികളെ സന്ദർശിക്കുന്നതിനും യുവജനങ്ങൾക്കൊപ്പം പ്രഭാഷണങ്ങളിൽ ഏർപ്പെടുന്നതിനും സ്വയം സമർപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം” – പാപ്പാ പറഞ്ഞു.

വിമൻസ് യൂത്ത് ഓഫ് കാത്തലിക് ആക്ഷന്റെ സ്ഥാപകയും ഡയറക്ടറുമായിരുന്നു അർമിദ ബറേലി. യുവതീയുവാക്കളുടെ സഭാപരവും സാമൂഹികവുമായ വികസനത്തിനായാണ് വാഴ്ത്തപ്പെട്ട അർമിദ തന്റെ ജീവിതം ചിലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.