കത്തോലിക്കർ ക്രൈസ്തവരുടെ ഐക്യത്തിനായി തങ്ങളുടെ സഹനങ്ങൾ സമർപ്പിക്കണം: ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കർ ക്രൈസ്തവരുടെ ഐക്യത്തിനായി തങ്ങളുടെ സഹനങ്ങൾ സമർപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനക്കിടയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്. ജനുവരി 18 മുതൽ 25 വരെ നടക്കുന്ന ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരത്തിൽ പങ്കെടുക്കണമെന്നും പാപ്പാ ജനങ്ങളോട് ആഹ്വാനം ചെയ്തു.

“ക്രൈസ്തവരായ നാം, നമ്മുടെ ഏറ്റുപറച്ചിലുകളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യത്തിൽ, സമ്പൂർണ്ണ ഐക്യത്തിലേക്കുള്ള വഴിയിൽ തീർത്ഥാടകരാണ്. മാത്രമല്ല നമ്മുടെ ഏക കർത്താവായ യേശുവിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നാം നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നു” -പാപ്പാ പറഞ്ഞു.

19-ാം നൂറ്റാണ്ടിൽ ലിയോ പതിമൂന്നാമൻ മാർപാപ്പ ഐക്യത്തിനുവേണ്ടിയുള്ള പ്രാർത്ഥനാ സമ്പ്രദായം പ്രോത്സാഹിപ്പിച്ചതോടെയാണ് ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാ വാരം ആരംഭിക്കുന്നത്. 1966-ൽ വത്തിക്കാനും വേൾഡ് കൗൺസിൽ ഓഫ് ചർച്ചസും കൂടിചേർന്ന് ഇതൊരു വാർഷിക പരിപാടിയാക്കി മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.