യു എസിലും കാനഡയിലും ചുഴലിക്കാറ്റിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് മാർപാപ്പ

യു എസിലും കാനഡയിലും ചുഴലിക്കാറ്റിൽ മരിച്ചവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ. മെയ് 24- ന് ഗെയ്‌ലോർഡിന്റെ ബിഷപ്പായ മോൺസിഞ്ഞോർ ജെഫ്രി ജെ. വാൽഷിന് അയച്ച ടെലിഗ്രാം സന്ദേശത്തിലാണ് മാർപാപ്പ തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

യു എസിലും കാനഡയിലും പത്ത് പേരോളമാണ് മരണപ്പെട്ടത്. “ഈ പ്രകൃതിദുരന്തത്തിന് ഇരകളായ എല്ലാവരോടും എന്റെ സാമിപ്യം അറിയിക്കുന്നു. മരിച്ചവർക്കും പരിക്കേറ്റവർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു”- പാപ്പാ കുറിച്ചു. മെയ് 20- ന് മിഷിഗൺ സംസ്ഥാനത്തെ ഗെയ്‌ലോർഡ് നഗരത്തിൽ ചുഴലിക്കാറ്റ് വീശിയിരുന്നു. ഈ പ്രകൃതി ദുരന്തത്തിൽ രണ്ട് പേർ മരിക്കുകയും 40- ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

മെയ് 21- ന്, കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിൽ നടന്ന പ്രകൃതി ദുരന്തത്തിന്റെ ഇരകളോടും മാർപാപ്പ തന്റെ ഖേദം പ്രകടിപ്പിച്ചിരുന്നു. കാനഡയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് ബിഷപ്പ് റെയ്മണ്ട് പോയിസനു അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയായിരുന്നു പാപ്പാ തന്റെ ഖേദം അറിയിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.