സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ പ്രാർത്ഥനക്കായി പാപ്പാ വത്തിക്കാനിലെ ട്യൂട്ടോണിക് സെമിത്തേരിയിൽ

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ഇത്തവണ സന്ദർശിച്ചത് വത്തിക്കാനിലെ ട്യൂട്ടോണിക് സെമിത്തേരിയാണ്. അന്തരിച്ച ബിഷപ്പുമാർക്കും കർദ്ദിനാൾമാർക്കും വേണ്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കുർബാനക്കു ശേഷമാണ് ഫ്രാൻസിസ് മാർപാപ്പ ട്യൂട്ടോണിക് സെമിത്തേരിയിലേക്കു പോയത്.

പരിശുദ്ധ പിതാവിനെ കാത്ത് സെമിത്തേരിയുടെ സംരക്ഷണം ഏറ്റെടുത്ത ക്രൈസ്തവ പുരോഹിതൻ, കാംപോസാന്റോയിലെ സാന്താ മരിയയിലെ പൊന്തിഫിക്കൽ ട്യൂട്ടോണിക് കോളേജ് റെക്ടർ, വൈസ് റെക്ടർ എന്നിവർ ഉണ്ടായിരുന്നു. സെമിത്തേരിയിൽ പ്രാർത്ഥനക്കു ശേഷം പാപ്പാ, ശവകുടീരങ്ങളെ ആശീർവദിച്ചു. തുടർന്ന് കുറച്ചു നിമിഷം പാപ്പാ നിശബ്ദപ്രാർത്ഥനയിൽ ആയിരുന്നു. പിന്നീട് സാന്താ മാർത്തയിലേക്ക് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.