ക്രൈസ്തവന്റെ പ്രാർത്ഥനയ്ക്ക് അറുതിയില്ല എന്ന് ഓർമ്മപ്പെടുത്തി പാപ്പാ

സർവ്വവും നിഷ്ഫലം എന്ന് തോന്നുമ്പോഴും നാം സദാ പ്രാർത്ഥനയിൽ മുഴുകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ശനിയാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇക്കാര്യം ഓർമ്മിപ്പിച്ചത്.

“സകലവും വ്യർത്ഥമായി തോന്നുമ്പോഴും ദൈവം ബധിരനും മൂകനുമായി കാണപ്പെടുമ്പോഴും നാം സമയം പാഴാക്കുകയാണെന്ന തോന്നലുണ്ടാകുമ്പോഴും പോലും നമ്മൾ എപ്പോഴും പ്രാർത്ഥിക്കണം. ആകാശം ഇരുണ്ടുപോയാലും ക്രൈസ്തവൻ പ്രാർത്ഥനയ്ക്ക് വിരാമമിടില്ല” – പാപ്പാ കുറിച്ചു.

വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.