ഫ്രാൻസിസ് പാപ്പയുടെ കബറിടം സന്ദർശിച്ച് പലസ്തീൻ പ്രസിഡന്റ്

പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഫ്രാൻസിസ് പാപ്പയുടെ കബറിടം സന്ദർശിച്ചു. നവംബർ അഞ്ചിന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോമിലെത്തിയ ഉടൻതന്നെ പലസ്തീൻ പ്രസിഡന്റ്, മരിയ മജോറ ബസിലിക്കയിലെത്തി ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി.

പ്രസിഡന്റ് അബ്ബാസിനോടൊപ്പം വിശുദ്ധനാടിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന മുൻ വികാരി ഫാ. ഇബ്രാഹിം ഫാൽത്താസും ഉണ്ടായിരുന്നു. പ്രസിഡന്റ് അബ്ബാസ് ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിൽ ഏകദേശം 15 മിനിറ്റോളം സമയം ചിലവഴിച്ചു. “ഫ്രാൻസിസ് മാർപാപ്പ പലസ്തീനിനും അവിടെയുള്ള ജനതയ്ക്കും വേണ്ടി ചെയ്ത കാര്യങ്ങൾ എനിക്ക് മറക്കാൻ കഴിയില്ല. ആരും ആവശ്യപ്പെടാതെ തന്നെ അദ്ദേഹം പലസ്തീനിനെ അംഗീകരിച്ചു എന്നതും എനിക്ക് മറക്കാൻ കഴിയില്ല” – ബസലിക്കയുടെ പുറത്ത് കാത്തുനിന്ന പത്രപ്രവർത്തകരോട് പ്രസിഡന്റ് പറഞ്ഞു.

ഗാസ മുനമ്പിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ഏകദേശം ഒരുമാസം പിന്നിടുകയാണ്. ഇന്ന് വത്തിക്കാനിൽ ലെയോ പാപ്പയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.