പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ്: പുതിയ ബാച്ച്

കോട്ടയം, കടുവാക്കുളം എം സി ബി എസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ച് 2026 ഫെബ്രുവരി 14 ശനിയാഴ്ച ആരംഭിക്കുന്നു. ഫോൺ: 8281927143, 9562726769

കോട്ടയം, കടുവാക്കുളം എം സി ബി എസ് എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ്. വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴിൽ നടത്തപ്പെടുന്ന ഈ കോഴ്‌സിന്റെ പുതിയ ബാച്ച് 2026 ഫെബ്രുവരി 14 ശനിയാഴ്ച ആരംഭിക്കുന്നു.

മാസത്തിലെ 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 5.00 വരെയാണ് ക്ലാസ്സുകൾ. അൽമായർക്കും സന്യസ്തർക്കും വൈദികർക്കുമായി നടത്തപ്പെടുന്നതാണ് ഈ കോഴ്സ്.

ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും കേന്ദ്രവുമാണ് പരിശുദ്ധ കുര്‍ബാന (LG.11; CCC.1324). മിശിഹാ സ്ഥാപിച്ചതും സഭയുടെ ആരാധനയുടെ കേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ കുര്‍ബാനയെ അടുത്തറിയാനും ആഴമായ ബോധ്യങ്ങള്‍ സ്വന്തമാക്കാനും ദൈവജനത്തെ ഉദ്‌ബോധിപ്പിക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ഉദ്ദേശ്യം.

സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും അൽമായര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം കൂടുതല്‍ സജീവമാക്കാനും പരിശുദ്ധ കുര്‍ബാനയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാനും മറ്റുള്ളവര്‍ക്ക് സഭാപ്രബോധനങ്ങള്‍ പഠിപ്പിച്ചുകൊടുക്കാനും ഈ കോഴ്‌സില്‍ പങ്കെടുക്കുന്നതുവഴി സാധിക്കുമെന്നത് തീര്‍ച്ചയാണ്.

പരിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം, പരിശുദ്ധ കുര്‍ബാനയുടെ പഴയനിയമ അടിസ്ഥാനങ്ങള്‍, സമാന്തരസുവിശേഷങ്ങളും നടപടിപുസ്തകവും പരിശുദ്ധ കുര്‍ബാനയും, യോഹന്നാന്റെ സുവിശേഷവും പരിശുദ്ധ കുര്‍ബാനയും, പൗലോസ് ശ്ലീഹായുടെ പരിശുദ്ധ കുര്‍ബാന ദര്‍ശനം, വെളിപാട് പുസ്തകവും പരിശുദ്ധ കുര്‍ബാനയും, പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കന്മാരുടെ കുര്‍ബാന ദര്‍ശനം തുടങ്ങിയ 24 വിഷയങ്ങളാണ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടു കൂടി കേരളത്തിലെ പ്രഗത്ഭരായ ബൈബിള്‍ – ദൈവശാസ്ത്ര പണ്ഡിതരുടെ ക്ലാസ്സുകളാണ്.

ഫോൺ: 8281927143, 9562726769

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.