വത്തിക്കാനിൽ ഈശോയുടെ ജനനരംഗങ്ങൾ, ട്രീ എന്നിവ പ്രദർശനത്തിന് ഒരുങ്ങുന്നു

ഡിസംബർ മൂന്നിന്, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വാർഷിക ട്രീ-ലൈറ്റിംഗ് ചടങ്ങിൽ ഈശോയുടെ ജനനരംഗങ്ങളും 2022- ലെ ക്രിസ്‌മസ് ട്രീയും പ്രദർശിപ്പിക്കും. ജനുവരി എട്ടു വരെ ഈ പ്രദർശനം തുടരും. വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് പ്രസിഡന്റ് കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയുടെ അദ്ധ്യക്ഷതയിൽ അതിന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ റാഫേല്ല പെട്രിനിയുടെ സാന്നിധ്യത്തിൽ ചടങ്ങുകൾ നടക്കും.

ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും ഈശോയുടെ ജനനരംഗങ്ങളും സമ്മാനിച്ച സുട്രിയോ, റോസെല്ലോ, ഗ്വാട്ടിമാല എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക സമർപ്പണത്തിനായി സ്വീകരിക്കും. വത്തിക്കാൻ ഗവർണറേറ്റിൽ നിന്നുള്ള ഒരു പ്രസ്താവനപ്രകാരം, വടക്കൻ ഇറ്റാലിയൻ ഗ്രാമമായ സുട്രിയോയാണ് 2022- ലെ ഈശോയുടെ ജനനരംഗങ്ങൾ സമ്മാനിക്കുന്നത്. 30 മീറ്റർ നീളമുള്ള ക്രിസ്തുമസ് ട്രീ വെള്ള ഫിർ മരം സമ്മാനിക്കുന്നത് മധ്യ ഇറ്റാലിയൻ പ്രദേശമായ അബ്രുസോയിൽ നിന്നാണ്. പ്രത്യേകിച്ച് 182 പേർ താമസിക്കുന്ന ചെറിയ പർവതഗ്രാമമായ റോസെല്ലോയിൽ നിന്നാണ്.

‘ലാ ക്വാഡ്രിഫോഗ്ലിയോ’ എന്ന മനോരോഗ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്ന യുവാക്കളാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയുടെ അലങ്കാരങ്ങൾ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.