ആഗോള ജിഹാദിന്റെ ഉദ്ദേശം പ്രഖ്യാപിച്ച് മൊസാംബിക്കൻ തീവ്രവാദി

ആഗോള ജിഹാദിന്റെ ഉദ്ദേശം പ്രഖ്യാപിച്ച് മൊസാംബിക്കൻ തീവ്രവാദി ജുമാ സെയ്ദെ മൂസ. മൊസാംബിക്കിൽ പിടിക്കപ്പെട്ട ഇദ്ദേഹം രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കലാപത്തിനു പിന്നിലുള്ള ഇസ്ളാമിക തീവ്രവാദികളുടെ ഉദ്ദേശം ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് വെളിപ്പെടുത്തിയത്.

“ഒരു വർഷം മുമ്പ് പങ്കാനെ ഗ്രാമത്തിൽ വച്ചാണ് എന്നെ പിടികൂടിയത്. രാജ്യത്ത് ഇസ്ലാം ഭരണം ഉറപ്പാക്കുകയും ആഗോള ഇസ്ലാമിക ഭരണം സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഇസ്ളാമിക തീവ്രവാദികളുടെ പ്രധാന ലക്ഷ്യം” – മൂസ പറഞ്ഞു. സിതാമർ ന്യൂസ് പറയുന്നതനുസരിച്ച്, രണ്ടു വർഷം മുമ്പ് മൂസയെ വിമതർ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

2017 മുതൽ, ഈ സായുധ തീവ്രവാദികൾ, വടക്കൻ മൊസാംബിക് പ്രവിശ്യയായ കാബോ ഡെൽഗാഡോയിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. ‘അൽ-ഷബാബ്’ എന്നു വിളിക്കുന്ന ഈ സംഘം തീവ്ര ഇസ്ലാമിക പ്രചരണങ്ങളാണ് ഉയർത്തുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ, അൽ-ഷബാബ് കാബോ ഡെൽഗാഡോയുടെ തലസ്ഥാനമായ പാൽമയിൽ നടന്ന ആക്രമണത്തിൽ അനേകം ആളുകളെ കൊന്നൊടുക്കി. ക്രൈസ്തവർ പലപ്പോഴും തട്ടിക്കൊണ്ടു പോകപ്പെടുകയോ പലായനം ചെയ്യപ്പെടുകയോ തീവ്രവാദികളുടെ കൈകളാൽ കൊല്ലപ്പെടുകയോ ചെയ്യുന്ന പ്രദേശമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.