ലോക ദരിദ്രരുടെ ദിനത്തിൽ മാർപാപ്പയുടെ സന്ദേശം

ആറാമത് ലോക ദരിദ്രരുടെ ദിനത്തോടനുബന്ധിച്ച് സന്ദേശം നൽകി ഫ്രാൻസിസ് പാപ്പാ. ആരാധനാക്രമ കലണ്ടറിലെ 33-ാം ഞായറാഴ്ചയാണ് ലോക ദരിദ്രരുടെ ദിനം ആചരിക്കുന്നത്. ഈ വർഷം നവംബർ 13-നാണ് ഈ ദിനം.

“ക്രൈസ്തവർ ദരിദ്രരോട് കൂടുതൽ ഉത്തരവാദിത്വമുള്ളവരാകുകയും അവരോട് അടുപ്പം പ്രകടിപ്പിക്കുകയും വേണം. ക്രൈസ്തവർ അവരുടെ വിശ്വാസം പ്രവർത്തിയിൽ കൊണ്ടുവരണം. ഈ വർഷത്തെ ലോക ദരിദ്രരുടെ ദിനത്തിൽ നമ്മുടെ ജീവിതശൈലിയെക്കുറിച്ചും നമുക്ക് ചുറ്റുമുള്ള ദാരിദ്ര്യത്തിന്റെ പല രൂപങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. കോവിഡ് മഹാമാരി അനേകരെയാണ് ദാരിദ്രത്തിലേക്ക് തള്ളിയിട്ടത്” – പാപ്പാ പറഞ്ഞു. ഉക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധവും അനേകരെയാണ് ദാരിദ്രത്തിലേക്ക് നയിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.