സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും: നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. മഴയോടൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ ഒക്ടോബർ 13 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇടിമിന്നൽ ഉള്ള സമയങ്ങളിൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരച്ചുവട്ടിൽ വാഹനം പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. ശക്തമായ കാറ്റുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ച് വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണം. ഗൃഹോപകരണങ്ങളുടെ വൈദുതി ബന്ധം വിച്ഛേദിക്കാനും ഫോൺ ഉപയോഗം പരമാവധി കുറയ്ക്കാനും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.