സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം ഏഴാം ഞായർ ഒക്ടോബർ 11 മത്തായി 25: 31-46 അന്ത്യവിധി

നമ്മളൊക്കെ ദൈവതിരുമുൻപിൽ നില്‍ക്കപ്പെടേണ്ടവരാണ്. അപ്പോള്‍ എന്തൊക്കെ ചോദ്യങ്ങളാണ് നമ്മോട് ചോദിക്കുന്നതെന്ന് ഇന്നത്തെ വചനത്തില്‍ കൃത്യമായി പറയുന്നു. വിധിക്കപ്പെടാനുള്ള അളവുകോല്‍ നേരത്തെ തന്നെ നല്‍കപ്പെടുകയാണ്. പരീക്ഷയ്ക്കു മുൻപേ ചോദ്യക്കടലാസ് നമ്മുടെ കൈകളില്‍ കിട്ടിയിരിക്കുന്നു. എന്നിട്ടും പരീക്ഷയില്‍ തോല്‍ക്കുന്നവരായി മാറുമോ നമ്മള്‍?

തോല്‍ക്കാതിരിക്കണമെങ്കില്‍ ഇന്നത്തെ വചനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അവയ്ക്ക് നമ്മള്‍ കൊടുക്കുന്ന ഉത്തരങ്ങളെക്കുറിച്ചും ബോധ്യങ്ങള്‍ ഉണ്ടാവുക. പരീക്ഷയ്ക്കു മുൻപേ ചോദ്യക്കടലാസ് കിട്ടിയിട്ടും തോല്‍ക്കുന്ന കുട്ടികളായി നമ്മള്‍ മാറാതിരിക്കുക. അവസാന വിധിയെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ജീവിതശൈലി നമുക്ക് സ്വീകരിക്കാം. വിധിക്ക് നമ്മളും വിധേയരാകുമെന്ന ചിന്ത നമ്മെ കൂടുതൽ വിനീതരാക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.