നിക്കരാഗ്വയിൽ കത്തോലിക്കാ സഭക്കെതിരായ നീക്കം; വിദേശ വൈദികർ രാജ്യം വിടാൻ ആവശ്യപ്പെട്ട് ആർച്ചുബിഷപ്പ്

നിക്കരാഗ്വയിൽ കത്തോലിക്കാ സഭ ഇപ്പോൾ അനുഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശരാജ്യങ്ങളിൽ നിന്നുള്ള വൈദികർ നിക്കരാഗ്വ വിടാൻ ആവശ്യപ്പെട്ട് മനാഗ്വ ആർച്ചുബിഷപ്പ്, കർദ്ദിനാൾ ലിയോപോൾഡോ ബ്രെനെസ്. ജനുവരി 29 ഞായറാഴ്ച മനാഗ്വ കത്തീഡ്രലിൽ വിശുദ്ധ കുർബാന മധ്യേയാണ് കർദ്ദിനാൾ ഇപ്രകാരം ആവശ്യപ്പെട്ടത്.

“രാജ്യത്ത് പ്രതിസന്ധികൾ തുടരുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും നിക്കരാഗ്വയിൽ സേവനം ചെയ്യുന്ന വൈദികരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ അവർ രാജ്യം വിടുന്നത് ഉചിതമായിരിക്കും” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു. പ്രതിസന്ധികൾക്കു നടുവിലും നിക്കരാഗ്വയിൽ ജനുവരി 28 -ന് അഭിഷിക്തരായത് 11 നവവൈദികരാണ്.

നിക്കരാഗ്വയിൽ ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻകീഴിൽ ബിഷപ്പ് ഉൾപ്പെടെയുള്ള വൈദികരും വൈദികാർത്ഥികളും അത്മായരും വ്യാജ കുറ്റാരോപണത്തിന് ഇരകളാകുന്നു. ഇവർക്ക് പത്തു വർഷം തടവും 800 ദിവസം പിഴയുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.