എഴുപതാം വാർഷികവർഷം ആഘോഷിച്ച് അടിയന്തിര വൈദികസേവനം

ബ്യൂണസ് അയേഴ്‌സ് അതിരൂപതയിൽ പ്രായമായവർക്കും രോഗികൾക്കും ആശ്വാസവും സാന്ത്വനവും കർത്താവിന്റെ കാരുണ്യത്തിന്റെ ഉപകരണവുമായി മാറിയിരുന്ന എമർജൻസി പ്രീസ്റ്റ് സർവീസ് ആത്മീയസേവനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. രാപ്പകലില്ലാതെ, ആത്മീയസേവനം ആവശ്യമായ ആളുകൾക്ക് അത് സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഒന്നാണ് അടിയന്തിര വൈദികസേവനം.

“ഈ സേവനത്തിലൂടെ രോഗികൾക്ക് കുമ്പസാരിക്കാനുള്ള അവസരമൊരുക്കുന്നു. അവർ പൂർണ്ണബോധവാന്മാരെങ്കിൽ രോഗീലേപനം എന്ന കൂദാശ നൽകി നല്ല മരണത്തിനായി ഒരുക്കുന്നു. ജീവൻ രക്ഷിക്കുക, നിത്യജീവൻ ഉറപ്പാക്കുക എന്നതാണ് ഈ ആത്മീയസേവനത്തിന്റെ ലക്ഷ്യം” – ഡയറക്ടർ ബോർഡ് അംഗമായ എൻറിക് മെൻഡെസ് എലിസാൽഡെ വ്യക്തമാക്കുന്നു. എമർജൻസി പ്രീസ്റ്റ് സർവീസ് ഒരു സൗജന്യസേവനമാണ്. രാത്രികാലങ്ങളിൽ ആത്മീയമായ ശുശ്രൂഷകൾ അത്യാവശ്യമായിവരുന്ന സാഹചര്യങ്ങളിൽ വ്യക്തികൾക്ക് അത് ലഭ്യമാകുക എന്നതാണ് അടിയന്തിര വൈദികസേവനത്തിന്റെ ലക്ഷ്യം. അതിനാൽത്തന്നെ രാത്രി 9.30 -നും രാവിലെ ആറുമണിക്കും ഇടയിലാണ് ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്.

1987 -ൽ അർജന്റീന സന്ദർശനവേളയിൽ, വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആദ്യത്തെ അടിയന്തര വൈദികശുശ്രൂഷയുടെ രൂപീകരണത്തെ പ്രശംസിച്ചിരുന്നു. “അതിലൂടെ എല്ലാ രാത്രികളിലും, പുരോഹിതന്മാരും സാധാരണക്കാരും ജാഗ്രതയോടെയുള്ള കാത്തിരിപ്പിൽ തങ്ങളുടെ രോഗികളിലൂടെ ക്രിസ്തുവിന്റെ വിളിക്ക് ഉത്തരംനൽകാൻ അണിനിരക്കുന്നു” – ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞു. ബ്യൂണസ് ഐറിസിലെ ആർച്ചുബിഷപ്പായിരുന്നപ്പോൾ കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ, ഇന്നത്തെ ഫ്രാൻസിസ് പാപ്പാ അടിയന്തര പുരോഹിതസേവനത്തിൽ ഏർപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.