ക്രൈസ്തവരെ കൂട്ടക്കൊലചെയ്ത് രണ്ടു ദിവസം പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല; നൈജീരിയയിലെ ക്രൈസ്തവർ നീതിക്കുവേണ്ടി കേഴുന്നു

പന്തക്കുസ്താ തിരുനാൾ ദിനമായ ജൂൺ അഞ്ചിന് നൈജീരിയയിലെ ദൈവാലയത്തിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലയിൽ കുറ്റവാളികളെ ഇതുവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും ഉൾപ്പെടുന്നു. നൈജീരിയയിൽ വർഷങ്ങളായി ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ നൈജീരിയൻ സർക്കാർ കാര്യക്ഷമമായി ഒരു നടപടിയും എടുക്കുന്നില്ല.

ആക്രമണത്തിന് ഉത്തരവാദികളായവരെ നൈജീരിയൻ സർക്കാർ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് കത്തോലിക്കാ അല്മായ ഗ്രൂപ്പ് ആവശ്യപ്പെട്ടു. രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന കടുത്ത അധിക്രമങ്ങൾക്ക് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയൻ സർക്കാരിന്റെ നിസ്സംഗത വെടിയണമെന്ന് രാജ്യത്തെ കത്തോലിക്കാ വിശ്വാസി സമൂഹം ആവശ്യപ്പെട്ടു. ഈ സാഹചര്യം പൗരന്മാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ കഴിവിലുള്ള ജനങ്ങളുടെ അവിശ്വാസം വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക സുരക്ഷയ്ക്ക് ഇത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.