54 വർഷങ്ങൾക്കു ശേഷം കുമ്പസാരം; വിശുദ്ധ നാട്ടിലേക്കുള്ള വെർച്വൽ തീർത്ഥാടനത്തിലൂടെ മാറിമറിഞ്ഞ ജീവിതം

നീണ്ട 54 വർഷങ്ങൾക്കു ശേഷം ഒരാൾ കുമ്പസാരിക്കാൻ തീരുമാനമെടുക്കുന്നു. ഗില്ലെർമോ എന്ന ആ വ്യക്തിയുടെ ഇത്തരമൊരു തീരുമാനത്തിനു പിന്നിലുള്ള പ്രചോദനമാകട്ടെ, വിശുദ്ധ നാട്ടിലേക്ക് നടത്തിയ വെർച്വൽ തീർത്ഥാടനവും. മഗ്ദല സെന്റർ സംഘടിപ്പിച്ച വിശുദ്ധ നാട്ടിലേക്കുള്ള സൗജന്യ വെർച്വൽ തീർത്ഥാടനങ്ങളിലൊന്നിൽ പങ്കെടുത്തതിനു ശേഷമാണ് അദ്ദേഹം, കുമ്പസാരിക്കണം എന്ന തന്റെ ആഗ്രഹം 54 വർഷങ്ങൾക്കു ശേഷം അറിയിക്കുന്നത്.

“54 വർഷമായി ഞാൻ അനുരഞ്ജന കൂദാശ സ്വീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ നല്ല ഒരുക്കത്തോടെ അനുരഞ്ജന കൂദാശ സ്വീകരിക്കാൻ ഞാൻ സ്വയം തയ്യാറെടുക്കുകയാണ്” – ഗില്ലെർമോ വെളിപ്പെടുത്തുന്നു.

എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് വിശുദ്ധ നാട്ടിലേക്കുള്ള വെർച്വൽ തീർത്ഥാടനത്തിൽ പങ്കുചേരാൻ ഭർത്താവ് സമ്മതിച്ചപ്പോൾ നീണ്ട നാളുകളായി പ്രാർത്ഥിച്ച ഭാര്യ മരിയേലയുടെ സ്വപ്‌നവും കൂടിയാണ് യാഥാര്‍ത്ഥ്യമായത്‌. “എന്റെ ഭർത്താവിനോടൊപ്പം ഈ അനുഭവത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അനുഭവിക്കുന്ന സന്തോഷവും നന്ദിയും പറഞ്ഞറിയിക്കാനാവില്ല. ക്രിസ്തു, നമ്മുടെ വിവാഹബന്ധവും കൂദാശയും പുതുക്കിക്കൊണ്ടിരിക്കുകയാണെന്ന് എനിക്കറിയാം” – മരിയേല പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.