കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ ഭവന പുനരുദ്ധാരണ പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി

കോട്ടയം അതിരൂപതയിലെ വനിതാ അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ സുവര്‍ണ്ണ ജൂബിലി ആഘോഷളോടനുബന്ധിച്ചു നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു കിടങ്ങൂരില്‍ തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.

കോട്ടയം അതിരൂപതാ വികാരിജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി വടശ്ശേരിക്കുന്നേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, ജോയിന്റ് സെക്രട്ടറി ജിജി ഷാജി, മുന്‍ പ്രസിഡന്റ് ഡോ. മേഴ്‌സി ജോണ്‍, കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന വൈസ് പ്രസിഡന്റ് സില്‍ജി സജി പാലക്കാട്ട്, ഫൊറോന സെക്രട്ടറി സീന ടൈറ്റസ് മരുതനാടിയില്‍ ജോയിന്റ് സെക്രട്ടറി ലൂസി ബെന്നി പതീപ്ലാക്കല്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രാദേശിക വിഭവസമാഹരണം വഴിയും ഉദാരമതികളുടെ സംഭാവനകള്‍ സ്വീകരിച്ചുമാണ് കെ.സി.ഡബ്ല്യു.എ ഭവനപുനരുദ്ധാരണ പദ്ധതി നടപ്പിലാക്കി വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.