ഇസിയത്തിലെ കൂട്ടക്കുഴിമാടങ്ങൾക്കു മുമ്പിൽ പ്രാർത്ഥിച്ച് കർദ്ദിനാൾ ക്രാജെവ്സ്കി

ദുരിതമനുഭവിക്കുന്ന ഉക്രൈനിലെ ജനങ്ങൾക്ക് പരിശുദ്ധ പിതാവിന്റെ സാമീപ്യവും ഐക്യദാർഢ്യവും നൽകുന്നതിനായി ഉക്രൈനിലെത്തിയ വത്തിക്കാൻ പ്രതിനിധി കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഇസിയത്തിലെ കൂട്ടക്കുഴിമാടങ്ങൾക്കു മുമ്പിൽ പ്രാർത്ഥിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷം ഇത് നാലാം തവണയാണ് കർദ്ദിനാൾ ഉക്രൈനിലെത്തിയത്. റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ ഉപരോധിക്കപ്പെട്ട നഗരമായ ഇസിയത്തിനു സമീപം കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങൾക്കു മുമ്പിലാണ് കർദ്ദിനാൾ പ്രാർത്ഥിച്ചത്.

ഉക്രൈനിലെ സപ്പോരിജിയ നഗരത്തിനു സമീപം മാനുഷികസഹായം വിതരണം ചെയ്യുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ പരിക്കേൽക്കാതെ കർദ്ദിനാൾ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. കിഴക്കൻ ഉക്രേനിയൻ നഗരമായ ഇസിയത്തിനു പുറത്ത് കുറഞ്ഞത് 400-ഓളം പേരെയെങ്കിലും അടക്കം ചെയ്തിട്ടുള്ള കൂട്ടക്കുഴിമാടമാണ് ഉള്ളത്.

“വാക്കുകളോ, കണ്ണുനീരോ ഇല്ല. വേദനയാൽ ഭാരപ്പെട്ട ഹൃദയത്തെ ലഘൂകരിക്കാൻ പ്രാർത്ഥനക്കു മാത്രമേ കഴിയൂ” – കർദ്ദിനാൾ പറഞ്ഞു. 500-ഓളം ആളുകളെ അടക്കം ചെയ്ത റഷ്യൻ സൈന്യം മുമ്പ് കൈവശപ്പെടുത്തിയിരുന്ന പ്രദേശമായ ഇസിയത്തിൽ, ഖാർകിവ്-സാപോരിജിയ രൂപതയിലെ ബിഷപ്പ് പാവ്‌ലോ ഹോഞ്ചറുക്കിനൊപ്പം താൻ പ്രഭാതം ചെലവഴിച്ചത് എങ്ങനെയെന്ന് കർദ്ദിനാൾ ക്രാജെവ്സ്കി വിവരിച്ചു.

50 ഓളം ചെറുപ്പക്കാർ, കൂടുതലും പോലീസുകാർ, ഫയർമാന്മാർ, വെള്ള വസ്ത്രം ധരിച്ച സൈനികർ എന്നിങ്ങനെയുള്ള ആളുകൾ ഉൾപ്പെടുന്ന ഉക്രേനിയക്കാരുടെ മൃതദേഹങ്ങൾ ഒന്നിച്ച് അടക്കം ചെയ്തിരിക്കുന്നത് ഞങ്ങൾ കണ്ടു. മൂന്നു നാലു മാസം മുമ്പ് കൊല്ലപ്പെട്ടവർ വരെ അതിൽ ഉൾപ്പെടുന്നു” – കർദ്ദിനാൾ വേദനയോടെ പറയുന്നു.

ഇവിടുത്തെ കാഴ്ചകൾ വളരെയധികം ഞെട്ടലുളവാക്കുന്നതാണ്. വലിയ പാഠങ്ങൾ ഇതിൽ നിന്നും ഉൾക്കൊള്ളാനുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.