ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ആവശ്യപ്പെട്ട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ്

വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജ്ജിയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

നാഷ്ണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് സ്ഥാപക പ്രസിഡന്റ് മൈക്കിൾ വില്യംസ് എന്നിവർക്കൊപ്പം ചേർന്നാണ് ബിഷപ്പ് ഹർജ്ജി സമർപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ എതിർ സത്യവാങ്മൂലത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ ഇതിനു എതിരെ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഹർജിക്കാരുടെ അവകാശവാദങ്ങൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്.

കൂടാതെ പ്രാർത്ഥനാ യോഗങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും അക്രമത്തിനിരയായവർക്ക് നിയമ പരിരക്ഷ നൽകണമെന്നും ബിഷപ്പ് ഹർജ്ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.