ഉക്രൈനിൽ കുരിശിന്റെ മുന്നിൽ നിന്ന് പാട്ടു പാടി പ്രാർത്ഥിക്കുന്ന കുട്ടി

ഉക്രൈനിൽ നിന്നും യുദ്ധത്തിന്റെ ഭീതികരമായ വാർത്തകളോടൊപ്പം പ്രാർത്ഥനയുടെ ശക്തി വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങളുമുണ്ട്. യുദ്ധങ്ങളിൽ ആദ്യം ഇരകളാകുന്നത് കുട്ടികളാണ്. യുദ്ധം, വളർന്നുവരുന്ന പുതുതലമുറയുടെ ജീവിതത്തെ വളരെ സാരമായിത്തന്നെ ബാധിക്കുന്നു. കഴിഞ്ഞ ദിവസം ഉക്രൈനിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉക്രൈനിൽ വഴിയരികിൽ കുരിശിന്റെ മുന്നിൽ നിന്നും പാട്ടു പാടി പ്രാർത്ഥിക്കുന്ന ഒരു കുട്ടിയുടെ ചിത്രമാണത്.

ദുരിതത്തിന്റെ വേളയിലും ഈ ചിത്രം കൂടുതൽ പ്രതീക്ഷ നൽകുന്നു. സ്ത്രീകളും കുട്ടികളും ഉക്രൈനിൽ നിന്നും പലായനം ചെയ്യുകയാണ്. എല്ലാം നഷ്ടപ്പെട്ട അവർക്ക് സർവ്വശക്തനായ ദൈവത്തിൽ മാത്രമാണ് ഇനി ആശ്രയം. കുട്ടികളുടെ പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നു. ഈ വീഡിയോയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഇപ്പോൾ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയ ഈ വീഡിയോയിൽ കാണുന്ന കുട്ടി ഉക്രേനിയൻ ഭാഷയിൽ പ്രാർത്ഥിക്കുന്ന രംഗം കുരിശിലെ യേശുവിനെ അഭിസംബോധന ചെയ്‌തുകൊണ്ടാണ്.

‘ദൈവമേ, ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി ഞാൻ പാടുന്നു.
ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ.
ദൈവമേ, ഞങ്ങളെയും ഉക്രൈനെയും രക്ഷിക്കൂ, ഞാൻ ദൈവത്തോട് പറയുന്നു
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ – തുടർന്ന് ആ കുട്ടി കുരിശടയാളം വരക്കുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.