
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. തങ്ങളുടെ പാപ്പയ്ക്ക് പ്രാർഥനകളും ആശംസകളുമായി എത്തുകയാണ് ആഗോള കത്തോലിക്കർ.
1955 സെപ്റ്റംബർ 14 നു ജനിച്ച റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിനെ ‘റോബ്’ എന്നായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്. സുഹൃത്തുക്കളുടെ ഇടയിൽ ‘ബോബ്’ എന്ന് അദ്ദേഹം അറിയപ്പെട്ടു. ഇല്ലിനോയിസിലെ ഡോൾട്ടണിലാണ് പ്രെവോസ്റ്റ് വളർന്നത്. ലൂയിസ് പ്രെവോസ്റ്റ്-മിൽഡ്രഡ് മാർട്ടിനെസ് പ്രെവോസ്റ്റ് ദമ്പതികളുടെ മകനായാണ് ലെയോ പാപ്പ ജനിച്ചത്. പാപ്പയ്ക്ക് രണ്ടു സഹോദരങ്ങൾ കൂടെയുണ്ട്.
സമാധാനം, സംഭാഷണം, സുവിശേഷം എന്നിവയ്ക്കു വേണ്ടിയുള്ള പാപ്പയുടെ സമർപ്പണവും പ്രവർത്തനങ്ങളും ശ്രദ്ധയേമാണ്. സഭയെ നയിക്കുന്ന പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി നമുക്കു പ്രാർഥിക്കാം. പ്രത്യാശയുടെ വെളിച്ചമായി ലോകത്തെ മുഴുവൻ പ്രചോദിപ്പിക്കാൻ ലെയോ പാപ്പയ്ക്കു കഴിയട്ടെ. നിരവധി വർഷങ്ങൾ ഫലപ്രദമായി സഭയിൽ ശുശ്രൂഷ തുടരാൻ ദൈവം പാപ്പയെ അനുഗ്രഹിക്കട്ടെ.
ലെയോ പതിനാലാമൻ പാപ്പയ്ക്ക് ലൈഫ്ഡേയുടെ ജന്മദിനാശംസകൾ!




