ഗർഭച്ഛിദ്രം അവസാനിപ്പിക്കുന്നതിനായി നാൽപതു ദിവസം പ്രാർത്ഥനയുമായി ബൊളീവിയ

സെപ്റ്റംബർ 28 മുതൽ നവംബർ 6 വരെയുള്ള ദിവസങ്ങളിൽ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞുങ്ങളുടെ ജീവനും സംരക്ഷണത്തിനും വേണ്ടി പ്രാർത്ഥിക്കാനൊരുങ്ങി ബൊളീവിയ. 68-ലധികം രാജ്യങ്ങളിലായി നാൽപതു ദിവസം നടക്കുന്ന പ്രാർത്ഥനയിലാണ് ബൊളീവിയയും പങ്കാളിയാകുന്നത്.

ഗർഭച്ഛിദ്രം അചിന്തനീയമാകുന്നതു വരെ പ്രാർത്ഥനയിൽ ഐക്യത്തോടെ തുടരാൻ 40 ദിവസങ്ങൾ, ഫോർ ലൈഫ് ബൊളീവിയയുടെ ഡയറക്ടർ എലിസ ലാൻസ ആഹ്വാനം ചെയ്തു. “നിങ്ങളുടെ പ്രാർത്ഥന വളരെ പ്രധാനമാണ്. ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാവുന്ന ഒരു സ്ഥലത്തിനു മുന്നിൽ നിൽക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമെടുക്കാൻ പോകുന്ന ആളുകൾ, അവർക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നതു കാണുമ്പോൾ അതിൽ നിന്നും പിന്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു” – എലീസ പറഞ്ഞു.

ഞങ്ങൾ ജീവിതത്തിന്റെ സുവിശേഷത്തിന്റെ മിഷനറിമാരാണ്. ജീവനുള്ളവനും കരുണാനിധിയുമായ ക്രിസ്തുവിന്റെ മുഖം ഈ മരണകേന്ദ്രങ്ങൾക്കു മുന്നിൽ ഞങ്ങൾ തെരുവിലേക്ക് കൊണ്ടുവരുന്നു. ഞങ്ങൾ പ്രത്യാശ പകരുന്നു – എലീസ കൂട്ടിച്ചേർത്തു. ബൊളീവിയയിലെ ബിഷപ്പും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ വിശ്വാസികളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.