ഡിആർസി-യിൽ നടന്ന തീവ്രവാദ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു

ഒക്‌ടോബർ ഒന്നിന്, ഉഗാണ്ടയുടെയും കോംഗോയുടെയും ചില ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഐഎസ് ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എഡിഎഫ്) -ന്റെ തീവ്രവാദികൾ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രദേശമായ ഇറ്റൂരിയിലെ കിമാത ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തിൽ പതിനാലു പേർ കൊല്ലപ്പെടുകയും രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തതായി സംശയിക്കുന്നു. ആക്രമണത്തെ തുടർന്ന് തീവ്രവാദികൾ ഗ്രാമത്തിന് തീയിട്ടു. ഗ്രാമവാസികളുടെ വീടുകളും ഉപജീവനമാർഗ്ഗങ്ങളും നശിപ്പിച്ചു.

അതിർത്തിക്കപ്പുറത്തുള്ള എഡിഎഫ് നുഴഞ്ഞുകയറ്റം മൂലം അടിക്കടി ആക്രമണങ്ങൾ നേരിടുന്ന ഉഗാണ്ടയ്‌ക്കൊപ്പം ഡിആർസി 2021 നവംബറിൽ എഡിഎഫ് തീവ്രവാദികൾക്കെതിരെ സംയുക്ത സൈനിക സംരംഭം ആരംഭിച്ചു. എങ്കിലും ഇപ്പോഴും ആക്രമണങ്ങൾക്ക് യാതൊരു കുറവുമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.