
ഓഗസ്റ്റ് 15 -ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച് യൂറോപ്പിലെ ഏറ്റവും വലിയ മരിയൻ രൂപം പോളണ്ടിൽ ആശീർവദിച്ച് സമർപ്പിക്കുന്നു. പോളണ്ടിലെ കൊനോടോപ്പി ഗ്രാമത്തിന് സമീപമാണ് ഈ കൂറ്റൻ രൂപം സ്ഥിതിചെയ്യുന്നത്.
മാതാവിന്റെ രൂപവും പീഠവും അടക്കം ആകെ 55.6 മീറ്റർ (ഏകദേശം 182 അടി) ഉയരമാണ് ഉള്ളത്. കിരീടത്തിന്റെ ആകൃതിയിലുള്ള അടിത്തറയ്ക്ക് 15 മീറ്ററും മറിയത്തിന്റെ രൂപത്തിന് 40.8 മീറ്ററുമാണ് ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള പ്രശസ്തമായ ‘ക്രിസ്തുവിന്റെ രൂപ’ത്തെക്കാൾ ഉയരമുള്ളതാണ് ഇത്. പോളണ്ടിലെ പ്രമുഖ ശതകോടീശ്വരനായ റോമൻ കർകോസിക്കും ഭാര്യയും ചേർന്നാണ് സ്വന്തം വിശ്വാസപ്രഖ്യാപനമായി ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഏകദേശം 23 ദശലക്ഷം യൂറോയാണ് ഇതിന്റെ കണക്കാക്കപ്പെടുന്ന നിർമ്മാണച്ചെലവ്.
അദ്ഭുത രോഗശാന്തികൾക്ക് പേരു കേട്ട പ്രശസ്തമായ ‘ഔർ ലേഡി ഓഫ് സോറോസ്’ തീർഥാടന കേന്ദ്രത്തിന് തൊട്ടടുത്താണ് ഈ പുതിയ സ്മാരകം നിർമ്മിച്ചിരിക്കുന്നത്.




