കുരുക്കഴിക്കുന്ന മാതാവിൽ നിന്നും ലഭിച്ച അത്ഭുതകരമായ സൗഖ്യം വെളിപ്പെടുത്തി കുടുംബം

“എന്റെ മകൾ ജനിച്ചപ്പോൾ, അവൾ ഇന്നും ജീവിച്ചിരിക്കുന്നതിൽ ഡോക്ടർമാർ ആശ്ചര്യപ്പെട്ടു. അതൊരു അത്ഭുതമായിരുന്നു!” – പൊക്കിൾക്കൊടിയിൽ കുരുക്ക് ഉണ്ടായതു മൂലം മരിക്കാമായിരുന്ന മകൾ അത്ഭുതകരമായി രക്ഷപെട്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ലോറ – ജിയാൻലൂക്ക ദമ്പതികൾ. അവർ രണ്ട് പെൺമക്കളുടെ മാതാപിതാക്കളാണ്. ഈ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനസമയത്തുണ്ടായ അത്ഭുതകരമായ അനുഭവം വിവരിക്കുന്നു.

പൊക്കിൾക്കൊടിയിൽ കുരുക്ക് വീണ് അപകടകരമായ അവസ്ഥയിൽ ആയിരുന്നിട്ടും അവരുടെ മകൾ ജീവനോടെ ഈ ലോകത്തിലേക്കു വന്നു: “എന്റെ മകൾ ഈ ലോകത്തിലേക്കു വന്നപ്പോൾ ഡോക്ടർമാർക്ക് അത് അവിശ്വസനീയമായിരുന്നു. അവൾ എങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് അവർക്ക് ആശ്ചര്യമായിരുന്നു. പൊക്കിൾക്കൊടി കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു കുഞ്ഞിന്റെ അവസ്ഥ” – ലോറ പറയുന്നു.

കുരുക്കഴിക്കുന്ന മാതാവിന്റെ മദ്ധ്യസ്ഥതയാൽ ലഭിച്ച കൃപ 

കുരുക്കഴിക്കുന്ന പരിശുദ്ധ മാതാവിനോട് പ്രത്യേകം പ്രാർത്ഥിക്കാറുണ്ടായിരുന്നു ഈ കുടുംബം. ജീവിതത്തിലെ കുരുക്കുകൾ നീക്കാൻ തക്ക സമയത്ത് മാതാവ് ഇടപെട്ടു. തന്റെ കുടുംബത്തിനും മകൾക്ക് ജീവൻ തിരികെ ലഭിക്കുന്നതിനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം എത്രമാത്രം ഇവരുടെ കുടുംബത്തെ സഹായിച്ചുവെന്നത് ജിയാൻലൂക്ക എന്ന കുടുംബനാഥൻ നന്ദിയോടെയാണ് ഓർക്കുന്നത്.

പൊക്കിൾക്കൊടിയിൽ കാണപ്പെട്ട കുരുക്ക് കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും എത്തുന്നത് തടയാമായിരുന്നു. എന്നാൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത അവരുടെ മകളെ സംരക്ഷിക്കുകയും ആ കുരുക്ക് കുഞ്ഞിന് ഉപദ്രവമൊന്നും വരുത്താതെ അഴിച്ചുകളയുകയും ചെയ്തു.

“മകൾ ജീവനോടെ ജനിച്ചത് ഒരു അത്ഭുതമാണ്. ഡോക്ടർമാർ കുഞ്ഞിന്റെ അപകടാവസ്ഥയെക്കുറിച്ചു പറഞ്ഞപ്പോൾ ഞാൻ വീണ്ടും കുരുക്കഴിക്കുന്ന മാതാവിനോട് പ്രാർത്ഥന ചൊല്ലാൻ തുടങ്ങി. എന്റെ ഹൃദയത്തിനുള്ളിൽ നമ്മുടെ മാതാവ് ആ കുരുക്ക് അഴിച്ചിട്ടുണ്ടെന്ന് ഞാൻ മനസിലാക്കി. ഇന്നും കുടുംബം ഒന്നടങ്കം ആ പ്രാർത്ഥന തുടരുന്നു” – ജിയാൻലൂക്ക പറയുന്നു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.