
വർഷങ്ങൾക്ക് മുൻപ് നടന്ന സംസ്ഥാന കായിക മേളയിൽ അധ്യാപകരുടെ ഓട്ടമത്സരത്തിൽ സമ്മാനം നേടിയ അതേ സബീന സിസ്റ്റർ ഇന്നലെ നടന്ന മീറ്റിലും സ്വർണ്ണ മെഡൽ നേടി വീണ്ടും ഗ്രൗണ്ടിലെ സുവിശേഷമായി മാറിയിരിക്കുകയാണ്. വയനാട്ടിൽ നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലാണ് മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ കായിക അധ്യാപികയായ സി. സബീന എസ് എ ബി എസ്, ഹർഡിൽസിൽ സ്വർണ്ണമെഡൽ നേടിയത്. നിലവിൽ ജോലി ചെയ്യുന്നതും റിട്ടയർ ആയവരുമായ അധ്യാപകരുടെ കായിക മേളയാണ് മാസ്റ്റേഴ്സ് മീറ്റ്.
2026 മാർച്ച് മാസത്തിൽ സർവീസിൽ നിന്നും വിരമിക്കുമെങ്കിലും 55 കാരിയായ സിസ്റ്റർ കാഴ്ചവച്ചത് തന്റെ പ്രായത്തെപോലും വെല്ലുന്ന പ്രകടനമായിരുന്നു. സന്യാസ വസ്ത്രവുമണിഞ്ഞ് ഹർഡിസ് ചാടിക്കടന്നു സ്വർണ്ണ മെഡൽ നേടിയ സിസ്റ്റർ, സന്യാസ വസ്ത്രവും സമർപ്പണ ജീവിതവും ഒന്നിനും ഒരു തടസ്സവുമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വീണ്ടും ഗ്രൗണ്ടിലെ സുവർണ്ണ സുവിശേഷമായി മാറിയ സിസ്റ്ററിനു ആശംസകൾ.
സി. സബീനയെക്കുറിച്ച് കൂടുതൽ വായിക്കാം:




