പ്രശ്നങ്ങളിൽകൂടി കടന്നുപോകുന്നവരാണോ നിങ്ങൾ? ഇതാ വി. പീറ്റർ ഡാമിയൻ നൽകുന്ന നിർദേശം

ഫെബ്രുവരി 21 -ന്, തിരുസഭ വി. പീറ്റർ ഡാമിയന്റെ തിരുനാൾ ആഘോഷിക്കുന്നു. അദ്ദേഹം ഡോക്ടർ ഓഫ് ദി ചർച്ചും അക്കാലത്തെ വലിയ സഭാപരിഷ്കർത്താവുമാണ്. നിരവധി പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമ്പോൾ എന്തുചെയ്യണമെന്ന് വിശുദ്ധൻ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്.

“എന്റെ മകനേ, കഷ്ടപ്പാടുകൾ ഉണ്ടാകുമ്പോൾ പരീക്ഷണങ്ങൾക്ക് സ്വയം തയ്യാറെടുക്കുക. നിങ്ങളുടെ ഹൃദയം ശക്തമാക്കുക, ധൈര്യമായിരിക്കുക” – വിശുദ്ധൻ ഓർമ്മപ്പെടുത്തുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കഷ്ടപ്പാടുകളും സഹനങ്ങളും ശിക്ഷയല്ല, മറിച്ച് പിതാവിന്റെ തിരുത്തലാണെന്ന് വി. പീറ്റർ ഡാമിയൻ വ്യക്തമാക്കുന്നു.

അനേകം അനർഥങ്ങൾ സഹിക്കുകയും എന്നാൽ ഒരിക്കലും കർത്താവിനെ നിഷേധിക്കാതിരിക്കുകയും ചെയ്ത വ്യക്തിയാണ് ജോബ് എന്നും പഴയനിയമത്തിലെ ജോബിനെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ദൈവം തെരഞ്ഞെടുത്തവർ അവരുടെ പരീക്ഷണങ്ങളെ ആശ്വാസമായി കാണുന്നു. നൈമിഷികമായ ഈ കഷ്ടപ്പാടുകളിൽ അവർ സ്വർഗത്തിലേക്കുള്ള പാതയിൽ മുന്നേറുന്നു. പകരം, ഒരാൾക്ക് ശാന്തമായ മുഖവും സന്തോഷകരമായ മനസ്സും ഉണ്ടായിരിക്കണമെന്നും നന്ദിപറയണമെന്നും വിശുദ്ധൻ ഉദ്ബോധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.