
പരിശുദ്ധ അമലോദ്ഭവ മറിയമേ, കഷ്ടതയിലായിരിക്കുന്ന ഞങ്ങളെ എല്ലാവരെയും സഹായിക്കണമേ.
ക്ഷീണഹൃദയമുള്ളവർക്ക് ധൈര്യം നൽകണമേ,
ദുഃഖിതരെ ആശ്വസിപ്പിക്കണമേ,
രോഗമുള്ളവരെ സുഖപ്പെടുത്തണമേ,
സകല ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ,
വൈദികർക്കുവേണ്ടി മധ്യസ്ഥത വഹിക്കണമേ,
സന്യാസിനികൾക്കായി നിന്റെ പ്രത്യേക കരുതൽ നൽകണമേ;
പരിശുദ്ധ മറിയമേ, നിന്റെ ദയാപരവും ശക്തവുമായ സഹായം എല്ലാവരും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യട്ടെ, നിനക്കു എപ്പോഴും ബഹുമാനം നൽകുന്നവരുടെ, അപേക്ഷകൾ നീ സ്വീകരിക്കണമേ.
ഓ അമ്മേ, ഞങ്ങളുടെ എല്ലാ പ്രാർഥനകളും കേട്ട് അവയെല്ലാം നിവർത്തിതമാക്കേണമേ.
ഞങ്ങൾ എല്ലാവരും നിന്റെ മക്കളാണ്: നിന്റെ മക്കളുടെ പ്രാർഥനകൾ നിവർത്തിതമാക്കേണമേ. എന്നും എന്നേക്കും ആമ്മേൻ.
ഫാ. ജയ്സൺ കുന്നേൽ MCBS




