ദിവ്യഗുരുവിനു സമർപ്പിക്കാൻ പറ്റിയ ഉപഹാരം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിമൂന്നാം ദിനം, ആഗസ്റ്റ് 07, 2022

“ദിവ്യഗുരുവിനു സമർപ്പിക്കാൻ ഏറ്റവും പറ്റിയ ഉപഹാരം നമ്മുടെ ജീവിതനവീകരണവും ചുമതലകളുടെ മനഃസാക്ഷിക്കടുത്ത നിർവ്വഹണവുമാണ്” – ഫാ. ജോസഫ് പറേടം

ദിവ്യകാരുണ്യ സന്നിധിയിലിരുന്ന് ജീവിതത്തിന്റെ സ്വപ്നങ്ങൾ നെയ്തെടുത്ത കലാകാരനായിരുന്നു പറേടത്തിൽ ജോസഫച്ചൻ. വിശുദ്ധ കുർബാന അദ്ദേഹത്തിന് ജീവിതസ്പന്ദനമായിരുന്നു. ഈശോക്ക് സമർപ്പിക്കാനുള്ള ഏറ്റവും നല്ല സമ്മാനം നവീകരിക്കപ്പെട്ട നമ്മുടെ ജീവിതവും ചുമതലകൾ നല്ല മനഃസാക്ഷിയോടെ നിർവ്വഹിക്കുന്നതുമാണെന്ന് അച്ചൻ നിരന്തരം ഓർമ്മപ്പെടുത്തിയിരുന്നു. വിശുദ്ധ കുർബാനയുടെ സന്നിധേ വ്യാപരിക്കുമ്പോൾ നാം അറിയാതെ
തന്നെ നമ്മുടെ ജീവിതം പരിവർത്തനത്തിനു വിധേയമാകുന്നു. അതിനാലായിരുന്നു ദിവ്യകാരുണ്യ സന്നിധിയിൽ വിശ്വാസത്തോടെ നിലകൊള്ളാൻ പറേടത്തിലച്ചൻ എന്നു പറഞ്ഞിരുന്നത്.

കടമകളിൽ നിന്നുള്ള ഒളിച്ചോട്ടം ദിവ്യകാരുണ്യ സന്യാസജീവിതത്തിനു ഭൂഷണമല്ല. ദൈവിക കടമകള്‍ കൃത്യതയോട നിര്‍വ്വഹിക്കുന്നതോടൊപ്പം സഭയിലും സഭാംഗങ്ങളോടുമുള്ള കടമകളും മറ്റു സാമൂഹിക ഉത്തരവാദിത്വങ്ങും നിർമ്മല മനഃസാക്ഷിയോടെ നിറവേറ്റുന്നതിലൂടെ മാത്രമേ ആത്മീയജീവിതത്തിൽ പുരോഗമിക്കാൻ സാധിക്കുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.