രണ്ടാം ആരാധനാപ്രകരണം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിഅമ്പത്തിയാറാം ദിനം, ഒക്ടോബർ 09, 2022

ബഹുമാനപ്പെട്ട മാത്യു ആലക്കളത്തിൽ അച്ചൻ രചിച്ച 24 ആരാധനാ പ്രകരണങ്ങളിൽ രണ്ടാമത്തേതാണ് ഇന്നത്തെ ചിന്താവിഷയം

സാർവ്വത്രികമായ തിരുസഭയെ ശോഭിപ്പിച്ച് അങ്ങേ ശുശ്രൂഷികളുടെ ഹൃദയങ്ങളിൽ ദൈവഭക്തിയായ അഗ്നിയെ ജ്വലിപ്പിക്കുന്ന നീതിസൂര്യനായ ദിവ്യ ഈശോയേ, അങ്ങയെ സ്തുതിച്ചാരാധിക്കുന്നു. അങ്ങേ ശുശ്രൂഷയിൽ ഉൾപ്പെട്ടിട്ടും അങ്ങുന്നു യാത്രയാക്കുന്ന ദൈവസ്നേഹക്കതിരിൽ പ്രകാശത്തെ കൈക്കൊള്ളാതെയും ഉഷ്ണവും എരിവും ഇളക്കവും കൂടാതെ തണുത്തിരിക്കുന്ന അനേകരുടെ മന്ദതക്കും ഉദാസീനതക്കും പരിഹാരമായി മാലാഖമാരുടെ വലിയ ആഗ്രഹവും എരിവുമുള്ള ജപങ്ങളെ അങ്ങേക്ക് ഞങ്ങൾ കാഴ്ച വയ്ക്കുന്നു.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

രണ്ടാം ആരാധനാപ്രകടനത്തിൽ തിരുസഭയിലെ ശുശ്രൂഷികളുടെ ഹൃദയങ്ങളിൽ ദൈവഭക്തിയായ അഗ്നിയെ ജ്വലിപ്പിക്കുന്ന നീതിസൂര്യനായ ഈശോയെ ആരാധിക്കുകയാണ് മത്തായി അച്ചൻ ദൈവസ്നേഹത്തിന്റെ പ്രകാശത്തെ ഹൃദയം നിറഞ്ഞു കൈക്കൊള്ളാനും അതുവഴി വ്യക്തിപരവും സമൂഹപരവുമായ ആത്മീയമന്ദതക്ക് പരിഹാരം ചെയ്യാനും മത്തായി അച്ചൻ നമ്മളെ ഉദ്ബോധിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.