വിദ്യാലയം കുടുംബത്തിന്റെ തുടർച്ച

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപ്പതിനേഴാം ദിനം, ആഗസ്റ്റ് 31, 2022 

ആലക്കളത്തിൽ മത്തായി അച്ചൻ 1972-ൽ രചിച്ച ‘വെളിച്ചമേ നയിച്ചാലും’ എന്ന ഗ്രന്ഥത്തിലെ ഇരുപത്തിമൂന്നാം അധ്യായത്തിൽ കുടുംബത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പ്രസ്തുത ലേഖനത്തിന്റെ അവസാന വിദ്യാലയത്തെക്കുറിച്ച് ഒരു ചെറിയ പരാമർശം അച്ചൻ നടത്തുന്നു.

വിദ്യാലയം കുടുംബത്തിന്റെ തുടർച്ചയാകുന്നു. ദേവാലയം, ഗൃഹാലയം, വിദ്യാലയം ഇവ മൂന്നിലും പാവനമായ തുല്യരൂപ പാലിക്കപ്പെടണം. വീട്ടിൽ എന്നതുപോലെ വിദ്യാലയത്തിലും കുട്ടികൾ ഗുരുക്കന്മാരോട് സ്നേഹബഹുമാന അനുസരണങ്ങൾ കാക്കണം. മക്കളെ എന്നപോലെ വിദ്യാർത്ഥികളെ കരുതി ചുമതലബോധത്തോടെ അധ്യാപകർ വർദ്ധിക്കണം. ഭാവിയിൽ ഉത്തമന്മാരായി സൗഭാഗ്യപരമായ പരമാന്ത്യം പ്രാപിക്കത്തക്കവിധത്തിൽ ജീവിപ്പാൻ വേണ്ടതെല്ലാം പഠിച്ച് പരിശീലിച്ചുറയ്ക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.

ചുരുക്കത്തിൽ, വിദ്യാലയങ്ങളിൽ പുലരേണ്ട കുടുംബാരൂപിയെക്കുറിച്ചാണ് മത്തായി അച്ചൻ ഇവിടെ വിവക്ഷിക്കുന്നത്. നല്ല കുടുംബങ്ങൾ സമൂഹത്തിന് കെട്ടുറപ്പും സൗന്ദര്യവും സമ്മാനിക്കുന്നു. കുടുംബാരൂപിയിൽ വിദ്യാർത്ഥികളെ വാർത്തെടുക്കുന്ന വിദ്യാലയങ്ങളും സമൂഹനിർമ്മിതയിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു. ശിഥിലമായ കുടുംബങ്ങൾ സമൂഹത്തെ തകർക്കുന്നതുപോലെ കുടുംബാരൂപിയില്ലാത്ത വിദ്യാലയങ്ങൾ സമൂഹജീവിതത്തെ ശിഥിലമാക്കുകയും സാംസ്കാരികമായ മുന്നേറ്റത്തെ പിന്നോട്ടു നയിക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.