കണ്ണാടിയും നിഴലുമായ പറേടത്തിലച്ചൻ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയേഴാം ദിനം, ആഗസ്റ്റ് 21, 2022 

വാട്സാപ്പിൽ ഇന്ന് വന്ന ഒരു ഒരു സന്ദേശമാണ് ഈ കുറിപ്പ് എഴുതുന്നതിന് ആധാരം. അത് ഇപ്രകാരമാണ്: “People should be blessed in life with friends who are both Mirrors and shadows. Mirrors don’t lie and shadows never leave – കണ്ണാടികളും നിഴലുകളും പോലെ ജീവിതത്തിൽ സുഹൃത്തുക്കൾ അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം കണ്ണാടികൾ കള്ളം പറയുകയോ, നിഴലുകൾ ഒരിക്കലും വിട്ടുപോവുകയോ ചെയ്യില്ല.”

ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങൾ ഓരോ ദിനവും നോക്കേണ്ട ഒരു കണ്ണാടിയാണ് സഭാസ്ഥാപകരിൽ ഒരാളായ ജോസഫ് പറേടത്തിലച്ചന്റെ വിശുദ്ധ ജീവിതം. ആ ജീവിതത്തിൽ കളങ്കമോ, പതിരുകളോ ഇല്ലാത്തതിനാൽ നമ്മെ നോക്കി കള്ളം പറയുകയില്ല. കാരണം വിശുദ്ധ കുർബാന എന്ന കൃപാഭണ്ഡാരത്തിൽ നിന്ന് ജീവൻ സ്വീകരിച്ച് ദിവ്യകാരുണ്യ ഭക്തിയും സന്യാസ തീക്ഷ്ണതയിലും കൂട്ടായ്മയുടെ അരൂപിയും സഭയെ പടുത്തുയർത്തിയ മാതൃഭാവവുമാണ് പറേടത്തിലച്ചൻ.

അച്ചനാകുന്ന കണ്ണാടിയിൽ നോക്കിയാൽ സന്യാസ സമർപ്പണ ജീവിതത്തിൽ നമ്മൾ എങ്ങനെയാണ്, എന്തായിത്തീരും എന്ന് നമ്മളെ വ്യക്തമായി കാണിച്ചുതരും. നിഴലുകൾ ഒരിക്കലും വിട്ടുപിരിയാത്തതു പോലെ പറേടത്തിലച്ചൻ എന്ന അമ്മമനസ്സ് നമ്മുടെ വഴിത്താരകളിൽ നിരന്തരം നയിച്ചുകൊണ്ടിരിക്കും. സന്യാസ സമർപ്പണ ജീവിതത്തിന് തെളിമ നൽകാൻ കണ്ണാടിയും നിഴലുമായി നിൽക്കുന്ന പറേടത്തിലച്ചൻ നമ്മുടെ അനുഗ്രഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.