അലസതയോടു പോരാടാം വി. ജെറോമിനൊപ്പം

നമ്മുടെ വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നും നമ്മുടെ പോരാട്ടങ്ങളെ എങ്ങനെ നേരിടാമെന്നും നമ്മെ പഠിപ്പിക്കാൻ വിശുദ്ധന്മാർക്കു കഴിയും. നീട്ടിവയ്ക്കൽ, മടി, അലസത എന്നിവയൊക്കെ നമുക്ക് പരിചിതമായ പ്രലോഭനങ്ങളാണ്. എന്നാൽ നമ്മുടെ ജീവിതത്തെ ഇവ പിടിമുറുക്കാതിരിക്കാൻ അവയോട് നാം പോരാടേണ്ടതുണ്ട്. നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത് ചെയ്യാതിരിക്കുന്നതിലൂടെ, നമ്മുടെ കഴിവുകൾ ഉപയോഗിക്കാതിരിക്കുന്നതിലൂടെ നമ്മൾ മറ്റുള്ളവരെയും നമ്മെത്തന്നെയും വേദനിപ്പിക്കുന്നു. മാത്രമല്ല, അലസത പ്രലോഭനങ്ങൾക്ക് സൗകര്യമൊരുക്കുന്നു. അത് അങ്ങേയറ്റം അപകടകരമാണ്.

അഞ്ചാം നൂറ്റാണ്ടിൽ, സഭയിലെ ഒരു വേദപാരംഗതനും ബൈബിൾ ലത്തീൻ ഭാഷയിലേക്കു വിവർത്തനം ചെയ്തതുമായ വി. ജെറോം, അലസതയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും തിരക്കിലായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഒരു കത്തിൽ (125) അദ്ദേഹം ഇക്കാര്യം വിവരിക്കുന്നുണ്ട്.

ആലസ്യവുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളിൽ വീഴാതിരിക്കാൻ അദ്ദേഹം ഒരു തെറ്റുപറ്റാത്ത പ്രതിവിധി ശുപാർശ ചെയ്യുന്നു. എല്ലായ്‌പ്പോഴും പ്രവർത്തനങ്ങളിൽ തുടരുക, അങ്ങനെ ഒരു നിഷ്‌ക്രിയ നിമിഷം പോലും തട്ടിയെടുക്കാൻ പിശാചിന് അവസരം ലഭിക്കില്ല. “എപ്പോഴും നിങ്ങൾ തിരക്കായി കാണപ്പെടുന്ന രീതിയിൽ പിശാചിനെ കാണിക്കുന്ന തരത്തിൽ ജീവിക്കുക” – അദ്ദേഹം എഴുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.