ഫലം തരാത്ത അത്തിവൃക്ഷം

ജിൻസി സന്തോഷ്

യേശുവിന്റെ ബഥാനിയായിൽ നിന്ന് ജറുസലേമിലേക്കുള്ള യാത്രയുടെ വഴി നമ്മുടെ വീടിന്റെ മുമ്പിൽക്കൂടിയുള്ള ഇടവഴികളാണ്. ആ യാത്രയിൽ നമ്മുടെ വ്യക്തിജീവിതത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, നമ്മളായിരിക്കുന്ന സമൂഹത്തിൽ നിന്ന് ഫലമുണ്ടോ എന്ന് കർത്താവ് അന്വേഷിക്കുന്നു.

ജീവതവൃക്ഷത്തിന് എതിരായി ഉയരാവുന്ന വിധിവാക്യങ്ങൾ എന്തൊക്കെയാണ്? കള്ളിമുള്ളുകൾപോലും പൂക്കുന്ന ഭൂമിയിൽ, ഒരിക്കലും പൂക്കാതെയും ഫലമണിയാതെയും പോകുന്ന മനുഷ്യരുണ്ട്. കൂദാശകളും സുവിശേഷവുമാകുന്ന വെള്ളവും വളവും നൽകി വളർത്തിയിട്ടും ജീവിതത്തിന്റെ ബാല്യത്തിലും യുവത്വത്തിലും വാർധക്യത്തിലും ദാനമായി കിട്ടിയ സമ്പത്തും അറിവും കഴിവും സമയവുമുപയോഗിച്ച് ദൈവം ആഗ്രഹിക്കുന്ന ഫലം പുറപ്പെടുവിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ലങ്കിൽ, അമ്പത്തിയഞ്ചാം വയസ്സിൽ റിട്ടയർ ചെയ്യുന്നതിനിടയിൽ നമ്മുടേതല്ലാത്ത ഒരു കുഞ്ഞിനുവേണ്ടി ഒരു കല്ലുപെൻസിൽ പോലും നമ്മൾ സമ്മാനിച്ചിട്ടില്ലെങ്കിൽ, ആ അത്തിവൃക്ഷത്തിന്റെ ഉപമ നമുക്കു വേണ്ടിയുള്ളതാണ്. ആർക്കും ഉപകാരപ്പെടാത്ത ജീവിതമാണ് ഫലം നല്കാത്ത വൃക്ഷം. നിന്ന നിലം പാഴാക്കുക കൂടി ചെയ്യുന്നു അത്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.