കർദ്ദിനാൾ സെന്നിന്റെ അറസ്റ്റ് വത്തിക്കാനും ചൈനയും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ല: കർദ്ദിനാൾ പിയാത്രോ പരോളിൻ

കർദ്ദിനാൾ സെന്നിന്റെ അറസ്റ്റ് വത്തിക്കാനും ചൈനയും തമ്മിലുള്ള നയതന്ത്രചർച്ചകളെ ബാധിക്കില്ലെന്ന് കർദ്ദിനാൾ പിയാത്രോ പരോളിൻ. മെയ് 12- ന് വത്തിക്കാനാണ് ഈ വാർത്ത പുറത്തുവിട്ടത്.

കർദ്ദിനാൾ സെന്നിന്റെ അറസ്റ്റിൽ കർദ്ദിനാൾ പിയാത്രോ പരോളിൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പുമാരുടെ നിയമനം സംബന്ധിച്ച് ചൈനീസ് അധികാരികളുമായുള്ള വത്തിക്കാന്റെ താൽക്കാലിക കരാറിന്റെ പ്രധാന വക്താവാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദ്ദിനാൾ പരോളിൻ.

“കർദ്ദിനാൾ സെന്നിന്റെ ഹോംഗ്-കോംഗിലെ അറസ്റ്റിനെ ബെയ്ജിംഗുമായുള്ള കരാറിന്റെ നിഷേധമായി കണക്കാക്കേണ്ടതില്ല. വത്തിക്കാനും ചൈനീസ് സഭയും തമ്മിലുള്ള ചർച്ചകളെ സങ്കീർണ്ണമാക്കാൻ ഇതുപോലുള്ള നടപടികൾക്ക് കഴിയില്ല” – കർദ്ദിനാൾ പരോളിൻ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള വത്തിക്കാന്റെ സംഭാഷണം ഇതുവരെ പ്രതീക്ഷിച്ച ഫലങ്ങൾ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആർച്ചുബിഷപ്പ് പോൾ ഗല്ലാഗർ അഭിപ്രായപ്പെട്ടു.

612 ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫണ്ടിന്റെ ട്രസ്റ്റിയായി പ്രവർത്തിച്ചതിന് മെയ് 11-നാണ് കർദ്ദിനാൾ ജോസഫ് സെൻ മറ്റ് നാലു പേർക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത്. ജനാധിപത്യ അനുകൂല പ്രതിഷേധക്കാർക്കു വേണ്ട ധനസഹായങ്ങളാണ് ഈ റിലീഫ് ഫണ്ട് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.