കാര്‍ലോയുടെ കബറിടത്തില്‍ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തോട് അനുബന്ധിച്ച് എത്തിയത് 41,000 തീര്‍ത്ഥാടകര്‍

വാഴത്തപ്പെട്ട കാര്‍ലോയുടെ പദപ്രഖ്യാപനത്തോട് അനുബന്ധിച്ചുള്ള 19 ദിവസങ്ങളിലായി കബറിടത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം എത്തിച്ചേര്‍ന്ന് 41,000 തീര്‍ത്ഥാടകര്‍. അസ്സീസി രൂപത ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

ഒക്ടോബര്‍ 1 മുതല്‍ 19 വരെയുള്ള കണക്കാണ് ഇത്. ദിവസം തോറും ശരാശരി 2,170 പേര്‍ എത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും ഇത്രയും വിശ്വാസികള്‍ കബറിടത്തില്‍ എത്തിച്ചേര്‍ന്നു എന്നത് വലിയൊരു അതിശയമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 19 ദിവസങ്ങളിലും കാര്‍ലോയുടെ അഴുകാത്ത ശരീരം ഗ്ലാസ് കവറിലൂടെ പൊതുവണക്കത്തിന് സജ്ജമായ രീതിയിലായിരുന്നു പ്രദര്‍ശിപ്പിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരു മാര്‍ബിള്‍ കഷണം കൊണ്ട് അത് മറച്ചുവച്ചിട്ടുണ്ട്. കബറിടം വീണ്ടും ഭാവിയില്‍ പഴയതുപോലെ തുറന്നുകൊടുക്കുമെന്ന് വത്തിക്കാന്‍ നാമകരണനടപടികളുടെ തിരുസംഘം തലവന്‍ ബിഷപ് മാഴ്‌സെല്ലോ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.