ദുരന്തമുഖങ്ങളിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ കാരിത്താസ് ഇന്ത്യ

പ്രകൃതിദുരന്തങ്ങളിൽ പെടുന്നവരുടെ പുനരധിവാസം, പൊതുജന ആരോഗ്യം ഈ മേഖലകൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിന് പദ്ധതികൾ ആസൂത്രണം ചെയ്ത് അറുപതാം വാർഷികത്തിൽ കാരിത്താസ് ഇന്ത്യ കേരള റീജിയണൽ അസംബ്ലി. സാമ്പത്തികമായും സാമൂഹ്യമായും കഷ്ടതയനുഭവിക്കുന്നവരിലേക്ക് നല്ല സമറായനായി എത്തിച്ചേരാൻ രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റികൾക്ക് സാധിക്കണമെന്ന് അസംബ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് കാരിത്താസ് ഇന്ത്യ ചെയർമാൻ ആർച്ചുബിഷപ്പ് സെബാസ്റ്റ്യൻ കല്ലുപുര പറഞ്ഞു.

കെസിബിസി ജസ്റ്റിസ് പീസ് ആൻറ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. പോൾ മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോളി പുത്തൻപുര, സിസ്റ്റർ ജെസീന സെബാസ്റ്റ്യൻ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻറണി എന്നിവർ പ്രസംഗിച്ചു. ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും ആംസ്സ്ട്റോംഗ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.