‘ഇത് വളരെ പ്രയാസകരമായ സാഹചര്യമാണ്’: നിക്കരാഗ്വായിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കർദ്ദിനാൾ

നവംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ നിക്കരാഗ്വ വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു വ്യക്തമാക്കി കർദ്ദിനാൾ ലിയോ പോൾഡോ ബ്രെൻസ്. പ്രതിപക്ഷനേതാക്കളുടെയും രാഷ്‌ട്രപതി സ്ഥാനാർത്ഥികളുടെയും പ്രതിഷേധവും പ്രതിപക്ഷപത്രമായ ‘ലാ പ്രെൻസ’ യുടെ ഓഫീസിൽ അടുത്തിടെ നടന്ന റെയ്‌ഡുമെല്ലാം വളരെ പ്രയാസകരമായ സാഹചര്യങ്ങളുടെ മറ്റൊരു മുഖമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“നമ്മുടെ രാജ്യം രാഷ്ട്രീയതലത്തിൽ, സാമൂഹികതലത്തിൽ, സാമ്പത്തികതലത്തിൽ, കുടുംബതലത്തിൽ, അന്തർദേശീയതലത്തിൽ വളരെ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നത്” – ഞായാറാഴ്ച ദിവ്യബലിക്കിടയിൽ കർദ്ദിനാൾ പറഞ്ഞു.

നവംബർ ഏഴിനു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിക്കരാഗ്വായെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഇന്നുവരെ മൂന്നു പ്രതിപക്ഷ പാർട്ടികളെ ഉന്മൂലനം ചെയ്യുകയും 32 എതിർസ്ഥാനാർത്ഥികളെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തത്, നിലവിലെ പ്രസിഡന്റിന്റെ മനുഷ്യത്വരഹിതമായ നിലപാടുകളെയാണ് സൂചിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.