വധശിക്ഷ റദ്ദാക്കി അമേരിക്ക; ജീവന്റെ സംസ്‌കാരത്തിന് ഇനി മുന്‍തൂക്കം 

അമേരിക്കയില്‍ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നിലവില്‍ വന്നു. ഒക്ടോബര്‍ പതിനെട്ടു വ്യാഴാഴ്ച്ചയാണ് വിഷിംഗ്ടണിലെ സുപ്രീം കോടതി അമേരിക്കന്‍ ഐക്യനാടുകളില്‍ പൂര്‍ണ്ണമായും വധശിക്ഷ റദ്ദാക്കുന്ന വിധി പ്രസ്താവിച്ചത്.

വംശീയവാദവും അതുമായി ബന്ധപ്പെട്ട് വിധിയില്‍ വന്നുകൂടുന്ന വസ്തുനിഷ്ഠമല്ലാത്ത നടപടിക്രമങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിലവിലുള്ള വധശിക്ഷ അസാധുവും പ്രബലമല്ലാത്തതുമായി സുപ്രീംകോടതി വിധിപ്രസ്താവിച്ചത്. അമേരിക്കയുടെ ഈ തീരുമാനത്തെ മെത്രാന്‍ സമിതി സ്വാഗതം ചെയ്തു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാമൂഹിക പശ്ചാത്തലവും, ചരിത്രത്തില്‍ നടപ്പിലാക്കപ്പെട്ടിട്ടുള്ള വധശിക്ഷാനടപടിക്രമങ്ങളും പരിശോധിക്കുമ്പോള്‍ അവ തിരുത്താനോ തിരിച്ചെടുക്കാനോ സാധിക്കാത്ത വിധത്തില്‍ പലപ്പോഴും തെറ്റായിരുന്നുവെന്ന് ഫ്‌ലോറിഡ-വെനീസ് രൂപതയുടെ മെത്രാന്‍ ബിഷപ്പ് ഫ്രാങ്ക് ഡിവെയിന്‍ അഭിപ്രായപ്പെട്ടു.

ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ക്കു വധശിക്ഷ നടപ്പാക്കുന്നത് ന്യായീകരിച്ചുകൊണ്ടു കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തില്‍ നിലവിലുണ്ടായിരുന്ന പാഠ്യലേഖനം ഭാഗം 2018 മെയ് മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് തിരുത്തിയിരുന്നു. സഭ എന്നും എവിടെയും ജീവന്റെ സംസ്‌കാരത്തിനായി നിലകൊള്ളമെന്ന കാഴ്ചപ്പാടു സഭയില്‍ വളര്‍ത്തേണ്ടതിന്റെ അടയാളമായിരുന്നു പാപ്പാ ഫ്രാന്‍സിസിന്റെ ഈ തിരുത്തലെന്നു ബിഷപ്പ് ഡിവെയിന്‍ പ്രസ്താവനയില്‍ എടുത്തുപറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.