ഗൃഹത്തില്‍ വച്ചുള്ള പരിരക്ഷ ആവശ്യപ്പെട്ട കനേഡിയന്‍ പൗരന് അസിസ്റ്റഡ് സൂയിസൈഡ് നല്‍കാമെന്ന വാഗ്ദാനം

ഭേദപ്പെടുത്താന്‍ കഴിയാത്ത രോഗവുമായി എത്തിയ കനേഡിയന്‍ പൗരന് ‘അസിസ്റ്റഡ് സൂയിസൈഡ്’ മാത്രമേ നല്‍കാന്‍ ആകൂ എന്ന് വാശി പിടിച്ച് അധികൃതര്‍. രോഗം മൂര്‍ച്ചിച്ചതിനാല്‍ തനിക്ക് ഗൃഹത്തില്‍ വൈദ്യ സഹായം ലഭ്യമാക്കുന്ന രീതി വേണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഈ സാഹചര്യത്തില്‍ ‘അസിസ്റ്റഡ് സൂയിസൈഡ്’ മാത്രമേ നല്കാന്‍ ആകൂ എന്നായിരുന്നു ഒണ്‍ട്ടെറിയോയിലെ ഒരു ആശുപത്രിയുടെ പ്രതികരണം.

ദയാവധം പോലെ തന്നെ രോഗിയുടെ സമ്മതത്തോടെയുള്ള ഒരുതരം ആത്മഹത്യയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം. ഒണ്‍ട്ടെറിയോയില്‍ നിന്നുള്ള 42-കാരനായ റോജര്‍ ഫോലെ, സെറിബ്രല്‍ അട്ടേക്‌സിയാ ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ഏറെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഈ രോഗം തലച്ചോറിനെ ബാധിച്ച് കൈകാലുകളുടെ ചലനത്തെ കുറയ്ക്കുകയും, ക്രമേണ മറ്റ് ദൈനംദിന ചുമതലകള്‍ ചെയ്യാന്‍ കഴിയതെയാക്കുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.