നൈജീരിയയിൽ ആവർത്തിക്കപ്പെടുന്ന ക്രൈസ്തവ പീഡനങ്ങൾ; ക്രിസ്ത്യൻ അഭിഭാഷകനെ തീവ്രവാദികൾ കൊലപ്പെടുത്തി

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് യാതൊരു കുറവും ഇല്ല. നൈജീരിയൻ സർക്കാർ ഈ ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ ദിവസം നാല് സന്യാസിനിമാരെ തട്ടിക്കൊണ്ടു പോയി. നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ ഒരു ക്രിസ്ത്യൻ അഭിഭാഷകനെ വെടിവച്ച് കൊലപ്പെടുത്തി.

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) നിയമ വിഭാഗം ഡയറക്ടർ ബെനഡിക്ട് അസ്സ, ആഗസ്റ്റ് 18 -ന് സാംഫറ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗുസ്സൗവിലെ വീട്ടിൽ വെച്ച് കൊലപ്പെടുകയായിരുന്നു. “കൊലപ്പെടുത്തിയ ശേഷം മൃതദേഹം പട്ടണത്തിലെ വഴിയരികിൽ ഉപേക്ഷിച്ചു. ഫുലാനി തീവ്രവാദികൾ ആണ് കൊലപാതകത്തിന് പിന്നിൽ. ദൈവം അദ്ദേഹത്തിന്റെ കുടുംബത്തെയും സഭയെയും ആശ്വസിപ്പിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാർത്ഥന.” – മോണിംഗ് സ്റ്റാർ ന്യൂസിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഭീകരർ അസ്സയുടെ വീട്ടിൽ അതിക്രമിച്ച് കയറി, തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയും മൃതദേഹം ഗുസ്സാവുവിൽ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തതായി പ്രദേശവാസിയായ ജോൺ യൂസുഫു പറഞ്ഞു.

നൈജീരിയൻ ബാർ അസോസിയേഷന്റെ സാംഫറ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ ജുനൈദു അബൂബക്കർ വാർത്താക്കുറിപ്പിൽ കൊലപാതകം സ്ഥിരീകരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ സമിനക പ്രദേശത്തെ തന്റെ വീട്ടിൽ വച്ച് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. അസ്സയെ മൂന്ന് തവണ വെടിവെച്ച ശേഷം തോക്കുധാരികൾ ഓടി രക്ഷപ്പെട്ടു.” – അബൂബക്കർ പറഞ്ഞു.

നൈജീരിയയിൽ ക്രിസ്ത്യാനികളുടെ ആവർത്തിച്ചുള്ള കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ഭരണ പരാജയത്തിന്റെ സൂചനയാണെന്ന് ഹ്യൂമൻ റൈറ്റ്സ് റൈറ്റേഴ്സ് അസോസിയേഷൻ ഓഫ് നൈജീരിയയുടെ (ഹുറിവ) ദേശീയ കോർഡിനേറ്റർ ഇമ്മാനുവൽ ഒൻവുബിക്കോ പറഞ്ഞു.

2022-ൽ പന്ത്രണ്ടിലധികം കത്തോലിക്കാ പുരോഹിതർ കൊല്ലപ്പെടുകയും രാജ്യത്തുടനീളം നിരവധി കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടും നിലവിലെ ഭരണകൂടവും സുരക്ഷാ ഏജൻസികളും തുടരുന്ന മനോഭാവം ആശങ്കാജനകമാണ്,” ഒൻവുബിക്കോ പ്രസ്താവനയിൽ പറഞ്ഞു.

ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; നിർബന്ധിച്ച് വിവാഹം കഴിക്കാൻ തീരുമാനം

കടുന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ അസുർഫ ലോയിസ് ജോൺ (21) നെ മാർച്ച് 28 ന് വൈകുന്നേരമാണ് ഇസ്ലാമിക തീവ്രവാദികൾ ട്രെയിനിൽ ബോംബെറിഞ്ഞ ശേഷം മറ്റ് 60 -ലധികം യാത്രക്കാരോടൊപ്പം തട്ടിക്കൊണ്ടുപോയത്. നൈജീരിയൻ പത്രമായ ‘ദി ഡെസേർട്ട് ഹെറാൾഡിന്റെ’ മീഡിയ കൺസൾട്ടന്റും പ്രസാധകനുമായ മല്ലം തുക്കൂർ മാമു വെള്ളിയാഴ്ച (ഓഗസ്റ്റ് 19) ഒരു പ്രസ്താവനയിൽ അസുർഫയെ നിർബന്ധിച്ച് വിവാഹം കഴിക്കാനാണ് തീരുമാനമെന്ന് തട്ടിക്കൊണ്ടു പോയവർ വെളിപ്പെടുത്തിയതായി അറിയിച്ചു . ISWAP കമാൻഡർ അവളുടെ സമ്മതമില്ലാതെ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനാൽ, അസുർഫയെ മോചിപ്പിക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തണമെന്ന് നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.