പഞ്ചവർണ്ണ വായന – കെയ്റോസിന്റെ പുസ്തകങ്ങൾ

കെയ്റോസില്‍ നിന്നും, പ്രസിദ്ധീകരണ രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കെയ്റോസ് മീഡിയയില്‍ നിന്നും അഞ്ച് പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു. കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വളര്‍ച്ചയിലും യുവജന മുന്നേറ്റമായ ജീസസ് യൂത്തിന്റെ രൂപീകരണത്തിലും നിർണ്ണായകപങ്കു വഹിച്ച പ്രൊഫ. സി.സി. ആലീസ്‌കുട്ടിയുടെ ജീവിതവും ദര്‍ശനങ്ങളുമടങ്ങുന്ന ‘ആലീസ്‌കുട്ടിയും അത്ഭുതലോകവും’, വായിച്ചു ധ്യാനിക്കുവാനും ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങുവാനും ചില നനവുള്ള ചിന്തകളുമായി ശശി ഇമ്മാനുവലിന്റെ ‘ദൈവത്തിന്റെ മൗനം’, കുഞ്ഞുഭാവനകളെ അതിരുകള്‍ക്കപ്പുറത്തേക്ക് നയിക്കുന്ന രസമുള്ള കഥക്കൂട്ടുമായി ‘ഒലേല’, യുവജന മാധ്യമശുശ്രൂഷയായ കെയ്‌റോസിന്റെ നാള്‍വഴികള്‍ പങ്കുവയ്ക്കുന്ന ‘കുളിര്‍മയുള്ള തീച്ചൂള’, ജീസസ് യൂത്തിന്റെ അദ്ധ്യാത്മികതയും സൗഹൃദങ്ങളും ദൗത്യവും പ്രതിഫലിപ്പിക്കുന്ന ഡോ. എഡ്വേര്‍ഡ് എടേഴത്തിന്റെ ‘റിവേഴ്സ് ഓഫ് ലിവിങ് വാട്ടര്‍’ എന്നിവയാണ് അഞ്ചു പുസ്തകങ്ങള്‍.

5 പുസ്തകങ്ങൾ ഒരുമിച്ച് പ്രീപബ്ലിക്കേഷന്‍ വില 555 /- രൂപ. പ്രീപബ്ലിക്കേഷന്‍ ഓഫര്‍ സെപ്റ്റംബര്‍ 15 വരെ മാത്രം.

വായനയുടെ രസം പകരുന്ന, ഉടന്‍ പുറത്തിറങ്ങുന്ന ഈ അഞ്ച് പുസ്തകങ്ങള്‍ സ്വന്തമാക്കുവാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 6238279115.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.