ഡീഗോ മറഡോണയ്ക്കായി പ്രാർത്ഥിച്ചു ബിഷപ്പുമാർ

അർജന്റീനിയൻ സോക്കർ ഇതിഹാസം ഡീഗോ മറഡോണയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് സാൻ ജസ്റ്റോയിലെ ബിഷപ്പ് എഡ്വേർഡോ ഗാർസിയ. അറുപതാം വയസിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻറെ മരണം.

“അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി ഞങ്ങൾ പ്രാർത്ഥിക്കും. സ്നേഹവും കരുണയും നിറഞ്ഞ ദൈവത്തിന്റെ കടാക്ഷം അദ്ദേഹത്തിൻറെ മേൽ പതിയട്ടെ” – ബിഷപ്പ് പറഞ്ഞു. തടസ്സങ്ങളെ അതിജീവിക്കുന്നതിനുള്ള ഒരു ഉദ്ദാഹരണമാണ് മറഡോണയുടെ ജീവിതം. കടുത്ത പ്രതിസന്ധിയിലായ പല കുട്ടികൾക്കും, ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ അദ്ദേഹത്തിന്റെ കഥ അവരെ പ്രചോദിപ്പിക്കുന്നു. താൻ കടന്നു വന്ന വഴികൾ മറക്കാതെ അദ്ദേഹം പ്രവർത്തിക്കുകയും ഉന്നത സ്ഥാനത്തേയ്ക്ക് എത്തിച്ചേരുകയും ചെയ്തു എന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

പാവപ്പെട്ടവർക്കുവേണ്ടിയുള്ള അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ചും ബിഷപ്പ് ഗാർസിയ വിവരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.