ബിഗ് ബാങ് തിയറി ഇനി കത്തോലിക്കാ വൈദികന്റെകൂടി പേരിൽ

പ്രപഞ്ചത്തെ സംബന്ധിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം ഒരു കത്തോലിക്കാ വൈദികന്റെ സംഭവനയാണ് എന്നു ശാസ്ത്രലോകം അംഗീകരിച്ചു. ഫാ. ഷോർഷ് ലെമേയ്ടറിന്റെ പേരിലേയ്ക്ക് ബിഗ് ബാങ് തിയറി പുനർനാമകരണം ചെയ്യുവാന്‍ ശാസ്ത്രജ്ഞരുടെ തീരുമാനിച്ചു. ഇന്‍റര്‍നാഷ്ണൽ ആസ്ട്രോണമിക്കൽ യൂണിയനിലെ അംഗങ്ങളാണ് വോട്ടെടുപ്പിലൂടെ ഹബ്ബിൾ നിയമത്തിന്റെ പുനർനാമകരണത്തിന് അംഗീകാരം നൽകിയത്.

എഡ്വിന്‍ ഹബിളിന്റെ പേരിൽ ഹബിൾ നിയമം എന്നാണ് ബിഗ് ബാങ് തിയറി ഇതുവരെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഹബിളിനു മുൻപേ ബിഗ് ബാങിനു ആൽബർട്ട് എെൻസ്റ്റീനിന്റെ ചില ശാസ്ത്ര സമവാക്യങ്ങൾ ഉപയോഗിച്ച് ഫാ. ഷോർഷ് ലെമേയ്ടർ വിശദീകരണം നൽകിയിരുന്നു. പ്രപഞ്ചം വികസിക്കുന്നുണ്ടെന്ന ആശയം സൈദ്ധാന്തികമായി മുന്നോട്ട് വെച്ചതിനു പിന്നാലെ എഡ്വിൻ ഹബ്ബിൾ നിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയായിരുന്നു.

യൂണിയന്റെ ഒാസ്ട്രിയയിൽ സമ്മേളിച്ച കൂടിക്കാഴ്ചയിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ട് രേഖപ്പെടുത്തിയവരിൽ എഴുപത്തിയെട്ടു ശതമാനം അംഗങ്ങൾ വൈദികന്റെ പേരില്‍ പുനർനാമകരണം ചെയ്യണമെന്ന് അഭിപ്രായപ്പെട്ടു. ഹബ്ബിള്‍- ലെമേയ്ടര്‍ എന്നാണ് പുതിയ നിയമത്തിന്റെ പേര്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.