ഒക്ടോബർ അവസാനം ബൈഡനും ഫ്രാൻസിസ് പാപ്പായും കൂടിക്കാഴ്ച നടത്തും

ഒക്ടോബർ അവസാനം നടക്കുന്ന ജി-20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റോമിൽ എത്തും. ഉച്ചകോടിക്കായി പ്രസിഡന്റ് റോമിലായിരിക്കുമ്പോൾ ഈ മാസം അവസാനം അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും.

യുഎസ് ബിഷപ്പുമാരുടെ അഭിമുഖത്തിലാണ് യുഎസ് -ലെ വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ക്രിസ്റ്റോഫ് പിയറി ഈ വാർത്ത സ്ഥിരീകരിച്ചത്. ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളെ ഒന്നിപ്പിക്കുന്ന ഒരു ഫോറമാണ് ജി-20. ജി-20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി ഒക്ടോബർ 30, 31 തീയതികളിൽ റോമിൽ നടക്കും.

ജോൺ എഫ്. കെന്നഡിക്കു ശേഷം കത്തോലിക്കാ വിശ്വാസിയായ രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ജോ ബൈഡൻ. ആർച്ചുബിഷപ്പ് പിയറി പറഞ്ഞു. “ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടികാഴ്ചയാണ്. രണ്ട് ‘സ്ഥാപനങ്ങളായി’ ചുരുക്കാനാവില്ല.” കഴിഞ്ഞയാഴ്ച ഫ്രാൻസിസ് മാർപാപ്പ യുഎസ് സ്പീക്കർ നാൻസി പെലോസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പെലോസിയും കത്തോലിക്കാ വിശ്വാസിയാണ്. എന്നാൽ, ഗർഭച്ഛിദ്രത്തിന് അനുകൂല നിലപാടുള്ള വ്യക്തിയാണ്.

75 വയസ്സുള്ള ആർച്ചുബിഷപ്പ് പിയറി 2016 ഏപ്രിൽ മുതൽ അമേരിക്കയിലെ വത്തിക്കാൻ പ്രതിനിധിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.