സീറോ മലങ്കര നവംബർ 27 മർക്കോ. 10: 1-12 ക്രൈസ്തവജീവിതം വിജയകരമാകാൻ

വി. മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം ഒന്നു മുതൽ 12 വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുനുസൃതമാണോ എന്ന് ഫരിസേയർ ക്രിസ്തുവിനെ പരീക്ഷിക്കാനായി ചോദിക്കുന്നതിലൂടെ, ദാമ്പത്യജീവിതത്തിന്റെ പവിത്രതയും വിശുദ്ധിയും എന്താണെന്ന് ക്രിസ്തു പഠിപ്പിക്കുകയാണ്. ‘ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ’ എന്ന ക്രിസ്തുവിന്റെ പാഠം, ദാമ്പത്യജീവിതത്തിന്റെ അർഥം നമുക്ക് കാട്ടിത്തരുന്നു.

ഇന്ന് പല കുടുംബജീവിതങ്ങളും ശിഥിലമായിക്കൊണ്ടിരിക്കുമ്പോൾ ക്രിസ്തുവിന്റെ ഈ പാഠം നമ്മുടെ മാർഗദീപമായിരിക്കട്ടെ. തന്റെ മക്കളുടെ നിലവിളികൾക്കും കണ്ണീരുകൾക്കും ശാശ്വതപരിഹാരം നൽകുന്ന ദൈവത്തിലാശ്രയിച്ച് നമുക്കു ജീവിക്കാം. മനുഷ്യന്റെ തീരുമാനങ്ങളിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിച്ച് നമ്മുടെ ജീവിതത്തെ മുന്നോട്ടുനയിക്കുമ്പോഴാണ് കുടുംബജീവിതങ്ങൾ അർഥവത്താകുന്നത്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.