സീറോ മലബാര്‍ കൈത്താക്കാലം അഞ്ചാം ഞായർ ആഗസ്റ്റ് 09 ലൂക്കാ 11: 14-26 അന്തശ്ഛിദ്രമുള്ള ഭവനം നശിക്കും

ജനങ്ങളില്‍ ചിലര്‍ യേശുവിനെപ്പറ്റി പറയുന്നത്, “അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചിനെ ബഹിഷ്‌ക്കരിക്കുന്നത്” എന്നാണ്. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആധികാരിമായി പറഞ്ഞ് ആരോപണങ്ങള്‍ നിരത്തി മറ്റുള്ളവരെ നശിപ്പിക്കുന്ന വ്യക്തികള്‍ യേശുവിന്റെ കാലത്തെന്നതുപോലെ ഇന്നുമുണ്ട്. ദൈവപുത്രന് പിശാചുക്കളുടെ തലവനുമായാണ് ബന്ധം എന്നാണ് അവര്‍ ആരോപിക്കുന്നത്.

ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ നമ്മളും നടത്താറില്ലേ. മറ്റുള്ളവരെ നശിപ്പിക്കാന്‍ വേണ്ടി വെറുതെ പറയുന്ന ചില വാക്കുകള്‍ അവരുടെ ജീവിതത്തില്‍ എന്തുമാത്രം ബുദ്ധിമുട്ടാണ് വരുത്തുന്നതെന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം ആരോപണങ്ങള്‍ നമ്മെക്കുറിച്ചു കേള്‍ക്കുമ്പോള്‍ യേശുവിന്റെ മനോഭാവത്തോടെ അവയെ അതിജീവിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നും ധ്യാനിക്കേണ്ടതാണ്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.