
“എല്ലാവരും ബലം പ്രയോഗിച്ച് അതില്‍ പ്രവേശിക്കുന്നു” (16). തിന്മയ്‌ക്കെതിരെ ജീവിതത്തില്‍ ബലം പ്രയോഗിച്ചേ വിജയം നേടാനാവൂ എന്ന സന്ദേശം ഈ വചനഭാഗം നമുക്കു നല്‍കുന്നു. ആത്മീയജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാഠമാണിത്. “രണ്ട് യജമാനന്മാരെ ഒരുമിച്ചു സേവിക്കാന്‍ സാധ്യമല്ല; ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാന്‍ സാധ്യമല്ല.” സാധാരണ ജീവിതത്തിലെയും വലിയ തത്വമാണിത്.
അടിസ്ഥാനപരമായ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആവശ്യമാണ്. എങ്കിലേ ജീവിതത്തിൽ മുന്നേറാൻ നമുക്കു സാധിക്കൂ. അതിന് ഒരുവന്‍ അവനവനോടു തന്നെ ബലപ്രയോഗം നടത്തേണ്ടത് ആവശ്യമാണ്. തിന്മയ്‌ക്കെതിരെ നിലപാടെടുക്കാന്‍, നന്മയ്‌ക്കൊപ്പം നിലകൊള്ളാന്‍ ധീരത ആവശ്യമാണ്. വില കൊടുത്താലേ, വിലപിടിപ്പുള്ളത് നേടിയെടുക്കാനാവൂ എന്ന് ഓര്‍മ്മിക്കുക.
ഫാ. ജി. കടൂപ്പാറയില്‍ MCBS




