സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം ഒന്നാം ഞായർ ആഗസ്റ്റ് 30 മർക്കോ. 9: 2-13 ഈശോയുടെ രൂപാന്തരീഭാവം  

യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ചുള്ള വചനഭാഗമാണ് നമ്മള്‍ ഇന്ന് ധ്യാനിക്കുന്നത്. പ്രാര്‍ഥനയിലാണ് യേശുവിന്റെ രൂപാന്തരീകരണം സംഭവിക്കുന്നത്. പ്രാര്‍ഥനയിലൂടെ നമ്മിലും മാറ്റങ്ങള്‍ സംഭവിക്കേണ്ടതാണെന്ന സൂചനയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. പ്രാര്‍ഥന വ്യക്തിക്ക് സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് പിതാക്കന്മാര്‍ പറയുന്നത്. നമ്മുടെ വ്യക്തിപരമായ പ്രാര്‍ഥനയെയും സമൂഹപരമായ പ്രാര്‍ഥനയെയും ഈ വചനത്തിന്റെ വെളിച്ചത്തില്‍ വിലയിരുത്തേണ്ടതാണ്.

പ്രാര്‍ഥന എന്റെ, എന്റെ കുടുംബത്തിന്റെ, എന്റെ ഇടവകയുടെ, രൂപതയുടെ ‘മുഖഭാവം’ മാറ്റുന്നുണ്ടോ? കൂടുതല്‍ പ്രകാശം നിറഞ്ഞതായി നമ്മുടെ ജീവിതത്തില്‍ മാറുന്നുണ്ടോ? ഇന്നത്തെ വചനഭാഗത്തിന്റെ ഒടുവില്‍ മേഘത്തില്‍നിന്നു കേട്ട സ്വരത്തെപ്പറ്റി പറയുന്നുണ്ട്: “ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവന്റെ വാക്ക് ശ്രവിക്കുവിന്‍.” യേശുവിന്റെ പ്രാര്‍ഥനയുടെ അവസാനമാണ് ഈ വാക്കുകള്‍ കേള്‍ക്കുന്നതെന്നും ഓര്‍മ്മിക്കുക. നമ്മുടെ പ്രാര്‍ഥനകളുടെ അവസാനവും ഇങ്ങനെ കേള്‍ക്കാന്‍ നമുക്കിടയാകട്ടെ.

ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.