
“ഞാൻ നിന്നോട് കരുണ കാണിച്ചതുപോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടവനായിരുന്നില്ലേ?” (33) എന്ന വാക്യം നമ്മെ സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കണം. ‘ദൈവത്തിന്റെ കരുണയിലാണ് ഈ ലോകം നിലനിൽക്കുന്നത്’ എന്ന് ഫ്രാൻസിസ് പാപ്പയോട് പണ്ട് ഒരു മുത്തശ്ശി പറഞ്ഞത് നൂറുശതമാനവും ശരിയാണെന്ന് പാപ്പ പിന്നീട് അനുസ്മരിക്കുകയുണ്ടായി.
ദൈവത്തിൽ നിന്ന് എത്രമാത്രം കരുണ സ്വീകരിച്ചവരാണ് നാം ഓരോരുത്തരും. എന്നാല്‍, നാം സ്വീകരിച്ച കരുണ മറ്റുള്ളവരിലേക്ക് കൈമാറുന്നതിൽ പരാജയപ്പെട്ടവരുമാണ് നമ്മൾ. സഹോദരങ്ങളോടു കോപിച്ച, അവരെ ഒറ്റപ്പെടുത്തിയ, അപമാനിച്ച അവസരങ്ങളൊക്കെ അവരോട് കരുണ കാണിക്കാൻ ദൈവം തന്നതായിരുന്നു. കരുണയുടെ കാര്യത്തിൽ ദൈവം നടത്തുന്ന പ്രായോഗിക പരീക്ഷകളിൽ നമ്മൾ വിജയിക്കാറുണ്ടോ? കഠിനഹൃദയനായ ഭൃത്യനെപ്പോലെ ആകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
ഫാ. ജി. കടൂപ്പാറയിൽ MCBS




